View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എവിടെയാണു തുടക്കം ...

ചിത്രംബാല്യകാലസഖി (1967)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംപി ബി ശ്രീനിവാസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Evideyaaanu thudakkam panthaa
evideykkaanu madakkam (2)

kaalathin kalithoppil moolipparanna randu
kaanashalabhangal kandu mutti
kalichum chirichum kanneeraalottichum
kariyila kondoru koodu ketti
kariyila kondoru koodu ketti
(evide)

kadalinnakkare kaanatha naattil ninnum
vidhiyude kodum kattu cheeri vannu
shalabhangal parasparam pirinju
sambhavakkazhukan vannonnine kondu poyi
(evide)

maranathin kokkile shalabhathe mohippikkaan
mayyathu kuzhiyinnu vaa pilarnnu
chiraku karinju verum puzhuvaay dukhathinte
chithalpputtil neerunna kalithozhaa
kadanathin kooriruttil kurudanaay alayumbol
kalayalle dheerathayaam kai vadi nee...
(evide)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

എവിടെയാണു തുടക്കം പാന്ഥാ എവിടെയ്ക്കാണു മടക്കം (2)

കാലത്തിന്‍ കളിതോപ്പില്‍ മൂളിപ്പറന്ന രണ്ടു
കാനനശലഭങ്ങള്‍ കണ്ടു മുട്ടി
കളിച്ചും ചിരിച്ചും കണ്ണീരാലൊട്ടിച്ചും
കരിയില കൊണ്ടൊരു കൂടു കെട്ടി
കരിയില കൊണ്ടൊരു കൂടു കെട്ടി (എവിടെ)

കടലിന്നക്കരെ കാണാത്ത നാട്ടില്‍ നിന്നും
വിധിയുടെ കൊടുംകാറ്റു ചീറി വന്നു
ശലഭങ്ങള്‍ പരസ്പരം പിരിഞ്ഞു
സംഭവക്കഴുകന്‍ വന്നൊന്നിനെ കൊണ്ടു പോയി
(എവിടെ)

മരണത്തിന്‍ കൊക്കിലെ ശലഭത്തെ മോഹിപ്പിക്കാന്‍
മയ്യത്തു കുഴിയിന്നു വാ പിളര്‍ന്നു
ചിറകു കരിഞ്ഞു വെറും പുഴുവായ്‌ ദുഃഖത്തിന്റെ
ചിതല്‍പ്പുറ്റില്‍ നീറുന്ന കളിത്തോഴാ
കദനത്തിന്‍ കൂരിരുട്ടില്‍ കുരുടനായ്‌ അലയുമ്പോള്‍
കളയല്ലേ ധീരതയാം കൈ വടി നീ...
(എവിടെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരളിൽ കണ്ണീർ മുകിൽ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഉമ്മിണ്ണി ഉമ്മിണി ഉയരത്തു
ആലാപനം : എ പി കോമള, സരസ്വതി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഒരുകൂട്ടം ഞാനിന്നു ചോദിച്ചോട്ടെ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
നിന്‍ രക്തമെന്റെ
ആലാപനം : എസ് ജാനകി, പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മനസ്സിന്റെ മലർമിഴി തുറന്നീടാൻ
ആലാപനം : എംഎസ്‌ ബാബുരാജ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌