View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാതരമിഴി ...

ചിത്രംഅരക്കില്ലം (1967)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി ലീല

വരികള്‍

Lyrics submitted by: Sreedevi Pillai

Kaathara mizhi kaathara mizhi Chollu chollu chollu ninte
Kalyaana roopaninnale vannuvo
Kadalee vana thanalil karukam pulmethayil
Kavithayum paadiyirunnuvo
(kaathara.....)

Puzhayude kadavil nee puthilanji chottil
Poo perukkaan chennu ninnuvo
Vaarumudikkettilavan vaishakha sandhyayil
Vaasanappookkal choodi thannuvo
(kaathara.........)

Pulakam kondaake nee poothu thalirthathu
Kulirkaatum thumbiyum kanduvo
Morthirakkaikalaal kannukal pothi nee
mohichathokkeyavan thannuvo
(kaathara.......)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കാതരമിഴി കാതരമിഴി ചൊല്ലു ചൊല്ലു നിന്റെ
കല്യാണരൂപനിന്നലെ വന്നുവോ?
കദളീവനത്തണലില്‍ കറുകം പുല്‍ മെത്തയില്‍
കവിതയും പാടിയിരുന്നുവോ?

പുഴയുടെ കടവില്‍ നീ പുത്തിലഞ്ഞിച്ചോട്ടില്‍
പൂപെറുക്കാന്‍ ചെന്നു നിന്നുവോ?
വാര്‍മുടിക്കെട്ടിലവന്‍ വൈശാഖസന്ധ്യയില്‍
വാസനപൂക്കള്‍ ചൂടിത്തന്നുവോ?
കാതരമിഴി.........

പുളകം കൊണ്ടാകെ നീ പൂത്തുതളിര്‍ത്തതു
കുളിര്‍കാറ്റും തുമ്പിയും കണ്ടുവോ?
മോതിരക്കൈകളാല്‍ കണ്ണുകള്‍ പൊത്തി നീ
മോഹിച്ചതൊക്കെയവന്‍ തന്നുവൊ?
കാതരമിഴി.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിത്രശലഭമേ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മയിലാടും മതിലകത്തു
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഓര്‍മ്മകളേ
ആലാപനം : എസ് ജാനകി, പി ബി ശ്രീനിവാസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വിരഹിണീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ