View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂമുഖത്തൊരു ...

ചിത്രംവസന്തമാളിക (2003)
ചലച്ചിത്ര സംവിധാനംസുരേഷ് കൃഷ്ണൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by madhavabhadran on March 23, 2011
 
പൂമുഖത്തൊരു പൊന്നിന്‍ വിളക്കു്
പഞ്ചമിയുടെ പുഞ്ചിരിമുത്തു്
പൂമഴപോലാരോപാടും പൂന്തേന്‍താരാട്ടു്
(പൂമഖത്തൊരു)

പൂരപ്പുരമാളികയില്‍ വിഷുക്കണി കണ്ടുണരാന്‍
വിളിക്കുന്നു വെള്ളിനിലാവു് ഓ ഓ
തങ്കനിറത്തോടയിട്ടെന്‍ മങ്കകളെ കണ്ണെറിയാന്‍
വിളിക്കുന്നു ആതിരരാവു് - മുത്തണികോലോത്തെ
(പൂമഖത്തൊരു)

നെയ്യാമ്പല്‍ക്കുട നിവര്‍ത്തണ കുളക്കടവിന്റെ അരികിലായു്
വണ്ണാത്തിക്കിളി ചിലക്കണ വയല്‍വരമ്പിന്റെ നെറുകിലായു്
മഞ്ഞുപെയ്യും മകരമാസവെയില്‍ വിരിയണ പുഴയിലെ
കുഞ്ഞു കുഞ്ഞു വരലിനോടു കഥ പറഞ്ഞു തളരവേ
എന്റെ ഓര്‍മ്മയില്‍ ഓ ഓ ഓ
ഇടവത്തിന്‍ രാമഴയും പൂങ്കാറ്റും
കുരവയും കുളിരുമായു് പടികടന്നുവന്നതെന്തിനോ
(പൂമഖത്തൊരു)

ആകാശം വിളക്കുവെക്കണൊരണിയന്‍കാവിന്റെ നടയിലും
പൂക്കാലം വിരിഞ്ഞൊരുങ്ങണൊരിലഞ്ഞിക്കാവുള്ള തൊടിയിലും
ഞാറ്റുവേലക്കിളികള്‍ വന്നു കവിത മൂളും പുലരിയില്‍
ആറ്റുവക്കിലുലഞ്ഞു നില്‍ക്കണ കൈതപൂക്കുംസന്ധ്യയില്‍
എന്റെ സ്വപ്നമേ ഓ ഓ ഓ
മറക്കില്ല നിന്‍ചിരിയും പൂപാട്ടും
കളകളും വളകളും തരളമായനൊമ്പരങ്ങളും
(പൂമഖത്തൊരു)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 26, 2011

Poomughathoru ponnin vilakku
Panchamiyude punchiri muthu
Poomazha polaaro paadum poonthen tharattu
(Poomukhathoru...)

Poorappura maalikayil Vishukani kanduunaran
vilikkunnu velli nilavu oh..oh..
Thanka nira thodayittum mankakale kanneriyan
Vilikkunnu athira ravu muthani kolothe
(Poomukhathoru...)

Neyyambal kuda nivarthana Kulakadavinte arikilayi
Vannaathi kili chilakkana vayal varambinte nerukilayi
manju peyyum makara maasa veyil viriyana puzhayile
kunju kunju paralinodu kadha paranju thalarave
ente ormmayil oh oh..oh..
idavathin ramazhayum poonkattum
kuravayum kulirumaayi padikadannu vannathenthino
(Poomukhathoru...)

akasham vilakku vaikkonaniyan kaavinte nadayilum
pookalam virinjorunganorilanji kaavinte thodiyilum
njaatu velakkilikal vannu kavitha moolum pulariyil
attuvakkil ulanju nilkana kaitha pookum sandhyayil
ente swapname oh..oh..oh..
marakkila nin chiriyum poopattum
kalakalum valakalum tharalamaya nombarangalum
(Poomukhathoru...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനസ്സിനുള്ളില്‍ [F]
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
എന്നും പലവിധ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
സൈറ്റടിക്കണ മാധവാ സ്റ്റ്യ്‌ലടിക്കണ
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
കൂമനും കുറുമനും
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
മനസ്സിനുള്ളില്‍ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌