തണ്ണീര്‍ പന്തലിലെ ...
ചിത്രം | പുണ്യം (2002) |
ചലച്ചിത്ര സംവിധാനം | രാജേഷ് നാരായണന്‍ |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical thanneerppanthalile thaanthamukile kanneerkkaavaline shaanthiyevide onnaam kombiloru poovu viriyum randaam naalilathu vaadiyozhiyum ponnum pookkalum mannum mohavum ellaam poykkanavukal kilimakale (thanneerppanthalile) makalthinkale manithinkale ninodaayirunnu sneham mizhithaamare mazhakkaayale ellaamaayirunnu neeyen ellaamaayirunnu vellikkothumbuvallamille venalppuzhaykku swantham chellakkidaavin thullalellaam poovalppaayyinu swantham ellaam paazhkkinaavukal kilimakale (thanneerppanthalile) maranneedumo manam neerumo mannin kaamanakalil sneham pirinjeedilum namukkaayoraal kannil kaavyamezhuthum makale kannil kaavyamezhuthum chollithalarnna vaakkinellaam swarnnachilambu swantham allippalunku malayellaam mullakkodikku swantham ellaam paazhkkinaavukal kilimakale (thanneerppanthalile) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് തണ്ണീര്‍പ്പന്തലിലെ താന്തമുകിലേ കണ്ണീര്‍ക്കാവലിനു ശാന്തിയെവിടെ ഒന്നാം കൊമ്പിലൊരു പൂവു വിരിയും രണ്ടാംനാളിലതു വാടിയൊഴിയും പൊന്നും പൂക്കളും മണ്ണും മോഹവും എല്ലാം പൊയ്ക്കനവുകള്‍ കിളിമകളേ (തണ്ണീര്‍പ്പന്തലിലെ) മകള്‍ത്തിങ്കളേ മണിത്തിങ്കളേ നിന്നോടായിരുന്നൂ സ്നേഹം മിഴിത്താമരേ മഴക്കായലേ എല്ലാമായിരുന്നൂ നീയെന്‍ എല്ലാമായിരുന്നൂ.... വെള്ളിക്കൊതുമ്പുവള്ളമില്ലേ വേനല്‍പ്പുഴയ്ക്കു സ്വന്തം ചെല്ലക്കിടാവിന്‍ തുള്ളലെല്ലാം പൂവല്‍പ്പയ്യിനു സ്വന്തം എല്ലാം പാഴ്‌ക്കനവുകള്‍ കിളിമകളേ (തണ്ണീര്‍പ്പന്തലിലെ) മറന്നീടുമോ മനം നീറുമോ മണ്ണിന്‍ കാമനകളില്‍ സ്നേഹം പിരിഞ്ഞീടിലും നമുക്കായൊരാള്‍ കണ്ണില്‍ കാവ്യമെഴുതും മകളേ കണ്ണില്‍ കാവ്യമെഴുതും.... ചൊല്ലിത്തളര്‍ന്ന വാക്കിനെല്ലാം സ്വര്‍ണ്ണച്ചിലമ്പു സ്വന്തം അല്ലിപ്പളുങ്കുമാലയെല്ലാം മുല്ലക്കൊടിക്കു സ്വന്തം എല്ലാം പാഴ്‌ക്കനവുകള്‍ കിളിമകളേ (തണ്ണീര്‍പ്പന്തലിലെ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തണ്ണീര്‍ പന്തലിലെ
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- പുലരൊളിതന്‍ മലരിലൊ (D)
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- കുങ്കുമരാഗ പരാഗ (F)
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- ദേവതേ കേള്‍ക്കുമോ
- ആലാപനം : എം ജയചന്ദ്രന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- കുങ്കുമരാഗ പരാഗ (M)
- ആലാപനം : എം ജി ശ്രീകുമാർ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- പുലരൊളിതന്‍ മലരിലൊ
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- പ്രണയം അനാദിയാം
- ആലാപനം : വി മധുസൂദനന്‍ നായര്‍ | രചന : വി മധുസൂദനന്‍ നായര്‍ | സംഗീതം : വി മധുസൂദനന്‍ നായര്‍