View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നടവഴിയും ...

ചിത്രംപകല്‍പ്പൂരം (2002)
ചലച്ചിത്ര സംവിധാനംപി അനില്‍, ബാബു നാരായണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംരവീന്ദ്രന്‍
ആലാപനംപന്തളം ബാലന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on November 26, 2010
Corrected & Verified by Harikrishnan on November 26, 2010

നടവഴിയും ഇടവഴിയും എവിടേയ്ക്കു പോണേ..
പഴമയുടെ വഴി താണ്ടി അകലേയ്ക്കു പോണേ..
കറുകറെ രാവിന്റെ കാളയെ കണ്ടേ
വെളുവെളെ പകലിന്റെ കാളയുമുണ്ടേ
കാലമാം ഈ വില്ലുവണ്ടിയുടെ പിറകെ
കാതോർത്തു കാതോർത്തു നീങ്ങുന്നതാരോ..ആരോ

ചണ്ഡിയാം ആനന്ദയക്ഷിയെ പണ്ടൊരാൾ
മന്ത്രച്ചിലമ്പിനാൽ കെട്ടി
അവളെ പ്രകോപിതയാക്കുവാൻ അന്നവൻ
അന്യയൊരു കന്യയെ പുൽകി
പെണ്ണവൾ മറ്റാരുമറിയാതെ പേറ്റുനോവെണ്ണിയീ-
വഴിയേ വരുന്നൂ..വരുന്നു..
(നടവഴിയും...)

ആ വഴിക്കത്രേ വരുന്നു തൻ വേളിയും
അമ്മാത്തു പോകുവാനായ്..
അവളിൽ തുടിക്കും കടിഞ്ഞൂൽ കനിക്കുള്ളൊ-
രവതാര ദിവസങ്ങളെണ്ണി..
വില്ലുവണ്ടിച്ചന്തമാടുമാ വഴി നീളെ
വിരിയുന്നു കുടമണിത്താളം..താളം
(നടവഴിയും...)

Added by ജിജാ സുബ്രഹ്മണ്യൻ on November 26, 2010
Corrected & Verified by Harikrishnan on November 26, 2010

Nadavazhiyum idavazhiyum evideykku pone
pazhamayude vazhi thaandi akaleykku pone
karukare raavinte kaalaye kande
veluvele pakalinte kaalayumunde
kaalamaam ee villuvandiyude pirake
kaathorthu kaathorthu neengunnathaaro aaro

Chandiyaam aanandayakshiye pandoraal
manthra chilampinaal ketti
avale prakopithayaakkuvaan annavan
anyayoru kanyaye pulki
pennaval mattaarumariyaathe pettunovenniyee-
vazhiye varunnu varunnu
(Nadavazhiyum...)

Aa vazhikkathre varunnu than veliyum
ammaathu pokuvaanaayi
avalil thudikkum kadinjool kanikkullo-
ravathaara divasangalenni
villuvandi chantha maatumaa vazhi neele
viriyinnu kudamanithaalam..thaalam
(Nadavazhiyum...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മായം ചൊല്ലും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
മോഹസ്വരൂപിണീ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
പകല്‍പ്പൂരം
ആലാപനം : വിധു പ്രതാപ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
ഹേയ്‌ ശിങ്കാരി
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍