View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനിന്റെ മിഴിയുള്ള ...

ചിത്രംഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ (2002)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനവിനയന്‍
സംഗീതംമോഹന്‍ സിതാര
ആലാപനംഎം ജി ശ്രീകുമാർ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: HEMA C

വരികള്‍

Lyrics submitted by: Kalyani

Maaninte mizhiyulla pennine premicha
cherumante snehathin kadha parayaam ...(2)
annaaro mohikkum aa sundariyaam thumburaatti
kandu kanaale oru kaakka karumban kaathane
karalilo kanavu poovaninjuu.....
(maaninte....)

irumeyyaanennaalum ivaronnaane
hridayathudippukal ivarude paattaane
irumeyyaanennaalum ivaronnaane
hrudaya thudippukal ivarude paattaane
onnuriyaadaan naavillelum oomakkuyilukale....
ennum ningalude anuraagathil
ponnin pookkal viriyatte...
ooho...ennum ningalude anuraagathil
ponnin pookkal viriyatte..
(maaninte....)

mindaappenninu kannil naanam poothallo
manjil kulirtha mohappookkal vidarnnallo..
mindaappenninu kannil naanam poothallo
manjil kulirtha mohappookkal vidarnnallo
ennum prema muralika paadum...
snehageethangal....
ennum ningalude pranayaleelakal
kaavyalahariyaakunnu....
ooho...ennum ningalude pranayaleelakal
kaavyyalahariyaakunnu....
(maaninte....)
വരികള്‍ ചേര്‍ത്തത്: കല്ല്യാണി

മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച
ചെറുമന്റെ സ്നേഹത്തിന്‍ കഥ പറയാം ...(2)
അന്നാരോ മോഹിക്കും ആ സുന്ദരിയാം തമ്പുരാട്ടി
കണ്ടു കണ്ണാലെ ഒരു കാക്കക്കറുമ്പന്‍ കാത്തനെ
കരളിലോ കനവു പൂവണിഞ്ഞു.....
(മാനിന്റെ....)

ഇരുമെയ്യാണെന്നാലും ഇവരൊന്നാണേ
ഹൃദയത്തുടിപ്പുകള്‍ ഇവരുടെ പാട്ടാണേ
ഇരുമെയ്യാണെന്നാലും ഇവരൊന്നാണേ
ഹൃദയത്തുടിപ്പുകള്‍ ഇവരുടെ പാട്ടാണേ
ഒന്നുരിയാടാന്‍ നാവില്ലേലും ഊമക്കുയിലുകളേ....
എന്നും നിങ്ങളുടെ അനുരാഗത്തില്‍
പൊന്നിന്‍ പൂക്കള്‍ വിരിയട്ടെ...
ഓ..ഹോ...എന്നും നിങ്ങളുടെ അനുരാഗത്തില്‍
പൊന്നിന്‍ പൂക്കള്‍ വിരിയട്ടെ..
(മാനിന്റെ....)

മിണ്ടാപ്പെണ്ണിനു കണ്ണില്‍ നാണം പൂത്തല്ലോ
മഞ്ഞില്‍ കുളിര്‍ത്ത മോഹപ്പൂക്കള്‍ വിടര്‍ന്നല്ലോ ..
മിണ്ടാപ്പെണ്ണിനു കണ്ണില്‍ നാണം പൂത്തല്ലോ
മഞ്ഞില്‍ കുളിര്‍ത്ത മോഹപ്പൂക്കള്‍ വിടര്‍ന്നല്ലോ .
എന്നും പ്രേമമുരളിക പാടും...
സ്നേഹഗീതങ്ങള്‍....
എന്നും നിങ്ങളുടെ പ്രണയലീലകള്‍
കാവ്യലഹരിയാകുന്നു....
ഓ..ഹോ...എന്നും നിങ്ങളുടെ പ്രണയലീലകള്‍
കാവ്യ ലഹരിയാകുന്നു ...
(മാനിന്റെ ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വപ്നങ്ങൾ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
അധരം സഖീ മധുരം
ആലാപനം : സുദീപ് കുമാര്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
എനിക്കും
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
നീല നിലാവേ (F)
ആലാപനം : സുജാത മോഹന്‍   |   രചന : വിനയന്‍   |   സംഗീതം : മോഹന്‍ സിതാര
മുല്ലയ്ക്കു കല്യാണപ്രായം
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍, സുദീപ് കുമാര്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
എനിക്കും ഒരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
നീല നിലാവേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വിനയന്‍   |   സംഗീതം : മോഹന്‍ സിതാര