View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വര്‍ഗ്ഗം ...

ചിത്രംമഴത്തുള്ളിക്കിലുക്കം (2002)
ചലച്ചിത്ര സംവിധാനംഅക്ബര് ജോസ്
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ആലാപനംവിധു പ്രതാപ്‌

വരികള്‍

Lyrics submitted by: Jija Subramanian

Swarggam nammude kaiyyil thannoru muthaanallo jeevitham
Athu mattullorkkaayi erinjudaykkum viddikalaavaruthe nammal
Valiyonmaare valarthaan nammal vazhiyil raktham chintharuthe
Avarude baliyaadukalaay theruvil aravinu ninnu kodukkaruthe
Nerillathoru varavum vendaa vendaa vendaa raashtreeyam
(swarggam,…)

Avarude makkal surakshitharanavar innum buddhi midukkanmar
Nammaleyankakkozhikalaakki konnu mudikkum nethaakkal
Enthinu vendeettaarkkaay nammal swantham janmam klalayunnu
Kalayikkunnavar nedunnu avar kaaryam kandu sukhikkunnu
Venam polum raasthreeyam athiloodavar maalika paniyumpol
Vendenno thaan avakaashikal naam veruthe chathu malaykkunnu
(swarggam,…)


Nonthu valartheedumachanumammayum enthinu vendi sahikkunnu
Nammude veedinu thaangaay thanalaay nammude makkal valarenam
Ariveelaa naam praayappizhayaal avarude verppin maahaathmyam
Avivekathaal ariyunnilla neduveerppinte kodunkaattum
Vazhiyil kurunari oriyidunnathu cheviyorkkan naam nilkkaruthe
Padanam padanam nammude lakshyam paripaavanamee divasangal
(swarggam,…)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

സ്വർഗ്ഗം നമ്മുടെ കൈയ്യിൽ തന്നൊരു മുത്താണല്ലോ ജീവിതം
അതു മറ്റുള്ളോർക്കായ് എറിഞ്ഞുടയ്ക്കും വിഡ്ഡികളാവരുതേ നമ്മൾ
വലിയോന്മാരെ വളർത്താൻ നമ്മൾ വഴിയിൽ രക്തം ചിന്തരുതേ
അവരുടെ ബലിയാടുകളായ് തെരുവിൽ അറവിനു നിന്നു കൊടുക്കരുതേ
നേരില്ലാത്തൊരു വരവും വേണ്ടാ വേണ്ടാ വേണ്ടാ രാഷ്ട്രീയം
(സ്വർഗ്ഗം...)

അവരുടെ മക്കൾ സുരക്ഷിതരാണവർ ഇന്നും ബുദ്ധി മിടുക്കന്മാർ
നമ്മളെയങ്കക്കോഴികളാക്കി കൊന്നു മുടിക്കും നേതാക്കൾ
എന്തിനുവേണ്ടീട്ടാർക്കായ് നമ്മൾ സ്വന്തം ജന്മം കളയുന്നു
കളയിക്കുന്നവർ നേടുന്നൂ അവർ കാര്യം കണ്ടു സുഖിക്കുന്നു
വേണം പോലും രാഷ്ട്രീയം അതിലൂടവർ മാളിക പണിയുമ്പോൾ
വേണ്ടെന്നോതാൻ അവകാശികൾ നാം വെറുതേ ചത്തു മലക്കുന്നു
(സ്വർഗ്ഗം...)
നൊന്തു വളർത്തീടുമച്ഛനുമമ്മയും എന്തിനു വേണ്ടി സഹിക്കുന്നു
നമ്മുടെ വീടിനു താങ്ങായ് തണലായ് നമ്മുടെ മക്കൾ വളരേണം
അറിവീലാ നാം പ്രായപ്പിഴയാൽ അവരുടെ വേർപ്പിൻ മാഹാത്മ്യം
അവിവേകത്താൽ അറിയുന്നില്ല നെടുവീർപ്പിന്റെ കൊടുങ്കാറ്റും
വഴിയിൽ കുറുനരി ഓരിയിടുന്നത് ചെവിയോർക്കാൻ നാം നിൽക്കരുതേ
പഠനം പഠനം നമ്മുടെ ലക്ഷ്യം പരിപാവനമീ ദിവസങ്ങൾ
(സ്വർഗ്ഗം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കിനാവിന്റെ
ആലാപനം : വിശ്വനാഥ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
തേരിറങ്ങും
ആലാപനം : പി ജയചന്ദ്രൻ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
വേളി പെണ്ണിനു
ആലാപനം : സുജാത മോഹന്‍, ശ്രീനിവാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
പുതുവെട്ടം
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
രാവിന്റെ ദേവഹൃദയത്തിൻ (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
രാവിന്റെ ദേവഹൃദയത്തിൻ [F]
ആലാപനം : ചിത്ര അയ്യർ‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌