View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാനിലുദിക്കും [M] ...

ചിത്രംമലയാളി മാമന് വണക്കം (2002)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍



Added by ജിജാ സുബ്രഹ്മണ്യൻ on March 14, 2011

Vaaniludikkum vaarmathi lekhe
Vaadaruthe nin sneha mukham
Paal kadalallo nammude amma
Thaayvazhiyonne naamarivoo
Ambiliyaayaal ankavum azhaku
Aambalinum nin punchiriyamruthu
Neeyen mizhiyil nira deepam
(Vaaniludikkum...)

Kunjaay njaan maarumbol neeyen kunjechi
Oru kunnaay njaan valarumbol vallyamma pakshi
Ila veyilu pole nee vannen thala thorthumo
Viral thottu ka kha ga gha nga ezhuthikkumo
Oru thoraa mazhayaay oru theeraa kadamaay
Neeyennile enne valarthiyunarthiya devathayaay
(Vaaniludikkum...)

Doorangal chennaalum chaarathallo nee
Oru thaaraattin thaalathil amma chandam nee
Mukilaayi moodum dukhangal vazhi maarumo
Thanalaay vaazhum snehathin mizhi thorumo
Mani deepam theliyaan malar muttam mezhukaan
Nee pon tharavaattile mangala pournamiyaay varumo
(Vaaniludikkum...)


----------------------------------


Added by Latha Nair on November 22, 2011
 
വാനിലുദിക്കും വാർമതിലേഖേ
വാടരുതേ നിൻ സ്നേഹമുഖം
പാൽക്കടലല്ലൊ നമ്മുടെയമ്മ
തായ്‌വഴിയൊന്നേ നാമറിവൂ
അമ്പിളിയാ‍യാൽ അങ്കവുമഴക്
ആമ്പലിനും നിൻ പുഞ്ചിരിയമൃത്
നീയെന്മിഴിയിൽ നിറദീപം (വാനിലുദിക്കും)

കുഞ്ഞായ് ഞാൻ മാറുമ്പോൾ നീയെൻ കുഞ്ഞേച്ചി
ഒരുകുന്നായ് ഞാൻ വളരുമ്പോൾ വല്ല്യമ്മപ്പക്ഷി
ഇളവെയില് പോലെ നീവന്നെൻ തലതോർത്തുമോ
വിരൽതൊട്ടു കഖഗഘങ്ങ എഴുതിക്കുമോ
ഒരുതോരാമഴയായ് ഒരുതീരാകടമായ്
നീയെന്നിലെയെന്നെയുണർത്തിവളർത്തിയ ദേവതയായ് (വാനിലുദിക്കും)

ദൂരങ്ങൾ ചെന്നാലും ചാരത്തല്ലോ നീ
ഒരു താരാട്ടിൻ താളത്തിൽ അമ്മച്ചന്തം നീ
മുകിലായി മൂടും ദു:ഖങ്ങൾ വഴിമാറുമോ
തണലായി വാഴും സ്നേഹത്തിൻ മിഴിതോരുമോ
മണിദീപം തെളിയാൻ മലർമുറ്റം മെഴുകാൻ
നീ പൊൻ‌തറവാട്ടിലെ മംഗളപൌർണ്ണമിയായ് വരുമോ (വാനിലുദിക്കും)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്മണിയെ
ആലാപനം : സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
തകതകധൂം
ആലാപനം : എം ജി ശ്രീകുമാർ, മനോ, രേഷ്മ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
വാനിലുദിക്കും [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
മാമാ മലയാളി മാമാ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
കണ്മണിയെ
ആലാപനം : കെ എസ്‌ ചിത്ര, ശ്രീനിവാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
കാതലാ കാതലാ
ആലാപനം : ഗംഗ, മനോ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌