

Mannum Kallum Vaarithinnum (F) ...
Movie | Krishnaa Gopaalkrishnaa (2002) |
Movie Director | Balachandra Menon |
Lyrics | Bichu Thirumala |
Music | Balachandra Menon |
Singers | KS Chithra |
Lyrics
Lyrics submitted by: Dr. Susie Pazhavarical mannum kallum vaarithinnum kallakkannaa maayakkannaa pashukkale kaakkum kaakkakkarumpaa ennum kunnum neeyennullil vennakkallan unnikkannaa kadampumel erichaadum kurumpan madiyan oru pidi avilin kothiyan tharunikal naduvil nadanamaadum shringaarakkuzhamban (madiyan) thirappuratheri thaalam chavittaam mulamkuzhal chaalil eenam muzhakkaam (thirappuratheri ) vishathinum visham thanne vilampum vishukkanipponnum manjathidampe (vishathinum ) ashtamirohiniyishtavirunnu nunanjeedaam shishtavasantha vinodavihaaramaninjeedaam peelikkannaa leelakrishnaa gopaalakrishnaa varoo (ennum kunnum) manassukal viralthumpil kudayaay pidicheduthente kannan uyarthoo (manassukal) nizhalpoleyethum raadhayarikil mizhiyina nanayaathe thunaykkoo (nizhal) pathu kodukkukil aayiramekum gomaathaa pandu koduthathu pinne labhikkum kaarvarnnaa chelakkallaa neelakrishnaa gopaalakrishnaa varoo (ennum kunnum) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മണ്ണും കല്ലും വാരിത്തിന്നും കള്ളക്കണ്ണാ മായക്കണ്ണാ പശുക്കളെ കാക്കും കാക്കക്കറുമ്പാ എന്നും കുന്നും നീയെന്നുള്ളില്‍ വെണ്ണക്കള്ളന്‍ ഉണ്ണിക്കണ്ണന്‍ കടമ്പുമേലേറിച്ചാടും കുറുമ്പന്‍ മടിയന്‍ ഒരു പിടിയവിലിന്‍ കൊതിയന്‍ തരുണികള്‍ നടുവില്‍ നടനമാടും ശൃംഗാരക്കുഴമ്പന്‍ (മടിയന്‍ ) തിരപ്പുറത്തേറി താളം ചവിട്ടാം മുളങ്കുഴല്‍ച്ചാലില്‍ ഈണം മുഴക്കാം (തിരപ്പുറത്തേറി ) വിഷത്തിനും വിഷം തന്നെ വിളമ്പും വിഷുക്കണിപ്പൊന്നും മഞ്ഞത്തിടമ്പേ (വിഷത്തിനും ) അഷ്ടമിരോഹിണിയിഷ്ടവിരുന്നു നുണഞ്ഞീടാം ശിഷ്ടവസന്തവിനോദവിഹാരമണഞ്ഞീടാം പീലിക്കണ്ണാ ലീലകൃഷ്ണാ ഗോപാലകൃഷ്ണാ വരൂ (എന്നും കുന്നും ) മനസ്സുകള്‍ വിരല്‍ത്തുമ്പില്‍ കുടയായ് പിടിച്ചെടുത്തെന്റെ കണ്ണന്‍ ഉയര്‍ത്തൂ (മനസ്സുകള്‍ ) നിഴല്‍ പോലെയെത്തും രാധയരികില്‍ മിഴിയിണ നനയാതെ തുണയ്ക്കൂ (നിഴല്‍ ) പത്തു കൊടുക്കുകിലായിരമേകും ഗോമാതാ പണ്ടു കൊടുത്തതു് പിന്നെ ലഭിക്കും കാര്‍വര്‍ണ്ണാ ചേലക്കള്ളാ നീലകൃഷ്ണാ ഗോപാലകൃഷ്ണാ വരൂ (എന്നും കുന്നും ) |
Other Songs in this movie
- Choodulla Kaattin
- Singer : Sujatha Mohan, Balachandra Menon | Lyrics : Bichu Thirumala | Music : Balachandra Menon
- Thathakkapithaka (Neeradum Pennungalude)
- Singer : Bichu Thirumala, Chorus, Prathibha | Lyrics : Bichu Thirumala | Music : Balachandra Menon
- Mannum Kallum Vaarithinnum (M)
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Balachandra Menon
- Raamayoora Nadana
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Balachandra Menon