View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇനിയൊരു ജന്മമുണ്ടെങ്കില്‍ ...

ചിത്രംകണ്ണകി  (2002)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം വിശ്വനാഥ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

iniyoru janmamundenkil
namukkaa sarayu theerathu kanaam
pinneyum janmamundenkil
yaadavayamunaatheerathu kaanaam
(iniyoru)

ninakkurangaan ammayeppole
njaan unnaathuraangaathirikkaam
ninakku nalkaan idanenchinullilo-
rottachilambumaay nilkkaam
panayappedumbozhum thottukondennum
paanchaaliyaay punchirikkaam
(iniyoru)

ninte devaankanam vittu njaan
seethayaay kaattilekkekayaay pokaam
ninte kunjungale pettu valarthi njaan
ninakkaay nottu nottirikkaam
pinneyum janmamundenkil namukkanno-
rardhanaareeshwaranaakaam
(iniyoru)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ഇനിയൊരു ജന്മമുണ്ടെങ്കില്‍
നമുക്കാ സരയൂതീരത്തു കാണാം
പിന്നെയും ജന്മമുണ്ടെങ്കില്‍
യാദവയമുനാതീരത്തു കാണാം
(ഇനിയൊരു)

നിനക്കുറങ്ങാന്‍ അമ്മയെപ്പോലെ
ഞാനുണ്ണാതുറങ്ങാതിരിക്കാം
നിനക്കു നല്‍കാന്‍ ഇടനെഞ്ചിനുള്ളിലൊ-
രൊറ്റച്ചിലമ്പുമായ് നില്‍ക്കാം
പണയപ്പെടുമ്പൊഴും തോറ്റുകൊണ്ടെന്നും
പാഞ്ചാലിയായ് പുഞ്ചിരിക്കാം
(ഇനിയൊരു)

നിന്റെ ദേവാങ്കണം വിട്ടു ഞാന്‍
സീതയായ് കാട്ടിലേക്കേകയായ് പോകാം
നിന്റെ കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്തി ഞാന്‍
നിനക്കായ് നോറ്റുനോറ്റിരിക്കാം
പിന്നെയും ജന്മമുണ്ടെങ്കില്‍ നമുക്കന്നൊ-
രര്‍ദ്ധനാരീശ്വരനാവാം
(ഇനിയൊരു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊടുങ്ങല്ലൂരമ്മേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
എന്നു വരും നീ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
കരിനീലക്കണ്ണഴകി കണ്ണകി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
പൂപറിക്കാന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
അങ്ങു വടക്കു
ആലാപനം : കോറസ്‌, സി ജെ കുട്ടപ്പൻ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
കരിനീലക്കണ്ണഴകി കണ്ണകി (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
എന്നു വരും നീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌