യാത്രയാവുമീ ഹേമന്തം ...
ചിത്രം | കഥ (2002) |
ചലച്ചിത്ര സംവിധാനം | സുന്ദർദാസ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | ഔസേപ്പച്ചന് |
ആലാപനം | സന്തോഷ് കേശവ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on March 21, 2010 യാത്രയാവുമീ ഹേമന്തം നിലാവിൽ മുങ്ങി നിൽക്കുമ്പോൾ 1..2...3...4 യാത്രയാവുമീ ഹേമന്തം നിലാവിൽ മുങ്ങി നിൽക്കുമ്പോൾ ദേവദൂതരോ പാടുന്നു വിലോലലോല സംഗീതം ഒരു തന്ത്രി മാത്രമിടനെഞ്ചിൽ മീട്ടുമൊരു മൂകരാഗലയമെന്ന പോൽ ഒരു സാന്ദ്രമായ മുകിൽ മാല വാനിൽ ഒരു പ്രാവു നേർത്ത ചിറകെന്ന പോൽ വെറുതേ വെറുതേ ഹൃദയം തഴുകീ ആരാരുമറിയാത്തൊരനുരാഗമാം നൊമ്പരം (യാത്രയാവുമീ...) ആർദ്രമായൊരാൾ മാത്രം ദൂരെ നിന്നു പാടി പെയ്തുണർന്ന നോവിന്റെ പൂവടർന്ന പോലെ കാതരമാം കിന്നരമായ് കാണാത്ത കണ്ണീരുമായ് ആരാരും കേൾക്കാതെ ഒരു നേർത്ത നെടുവീർപ്പുമായ് (യാത്രയാവുമീ...) പാതി മാഞ്ഞ രാത്തിങ്കൾ കാത്തു നില്പതാരേ ഈറനായ വാർതെന്നൽ പോയ് മറഞ്ഞതെന്തേ പൂമിഴി തൻ കോണുകളിൽ പൂക്കാത്ത സ്വപ്നങ്ങളായ് ആരാരും മൂളാത്തൊരു അഴലിന്റെ കുയിൽ പാട്ടുമായ് (യാത്രയാവുമീ...) ---------------------------------- Added by Kalyani on March 3, 2011 Yaathrayaavumee hemantham nilaavil mungi nilkkumpol..... one..two...three...four... yaathrayaavumee hemantham nilaavil mungi nilkkumpol..... devadootharo paadunnu vilola lola sangeetham... oru thanthri maathramidanenchil meettumoru mooka raaga layamenna pol oru saandramaaya mukil maala vaanil oru praavu neertha chirakenna pol veruthe...veruthe...hridayam thazhukee aaraarumariyaathoranuraagamaam nomparam.... yaathrayaavumee hemantham nilaavil mungi nilkkumpol..... devadootharo paadunnu vilola lola sangeetham... aardramaayoraal maathram doore ninnu paadi peythunarnna novinte poovadarnna pole kaathramaam kinnaramaay kaanaatha kanneerumaay aaraarum kelkkaathe oru nertha neduveerppumaay yaathrayaavumee hemantham nilaavil mungi nilkkumpol..... devadootharo paadunnu vilola lola sangeetham... paathi maanja raathinkal kaathu nilppathaare eeranaaya vaarthennal poy maranjathenthe... poomizhi than konukalil pookkaatha swapnangalaay aaraarum moolaathorazhalinte kuyil paattumaay... (yaathrayaavumee.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാർമേഘ (ഡബ്ബിംഗ്)
- ആലാപനം : | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്
- തത്തും
- ആലാപനം : ആശാ മേനോന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്
- വാര്‍മേഘ
- ആലാപനം : ഫ്രാങ്കോ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്
- ഒടുവിലീ സന്ധ്യയും ഞാനും
- ആലാപനം : ജി വേണുഗോപാല്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്
- മഴയുള്ള രാത്രിയില്‍
- ആലാപനം : സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്
- ഒടുവിലീ സന്ധ്യയും ഞാനും [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്
- മഴയുള്ള രാത്രിയില്‍ [M]
- ആലാപനം : വിധു പ്രതാപ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്
- ഒടുവിലീ സന്ധ്യയും ഞാനും [ഡ]
- ആലാപനം : കെ എസ് ചിത്ര, ജി വേണുഗോപാല്‍, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്
- വാർമേഘ [ഉപകരണ സംഗീതം]
- ആലാപനം : ഔസേപ്പച്ചന് | രചന : | സംഗീതം : ഔസേപ്പച്ചന്