View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്പിളിപ്പൂപ്പെണ്ണിനും ...

ചിത്രംസത്യമേവ ജയതേ (2000)
ചലച്ചിത്ര സംവിധാനംവിജി തമ്പി
ഗാനരചനകൈതപ്രം
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംസുരേഷ്‌ ഗോപി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 12, 2010

അമ്പിളിപ്പൂപ്പെണ്ണിനും ആതിരപൂങ്കുരുവിക്കും
അന്തിക്കു നീരാട്ട്
മാറോലം നീളും മണിയാരം വേണം
മാലേയപ്പൊൻ കുറിയും
നാളത്തെ വേളിക്ക് മോളൊരുങ്ങ്
(അമ്പിളിപ്പൂ പെണ്ണിനും...)

നീൾമിഴിയിൽ നിൻ നീൾമിഴിയിൽ
നീലാഞ്ജനം നനഞ്ഞൂ
പൂവിരലിൽ നിൻ പൂവിരലിൽ
പൊൻ മോതിരം വിരിഞ്ഞൂ
കനകനിലാവിൻ കാണാകാൽത്തളയിളകി
കാർനിറമുടിയിൽ
കടലിൻ പൂന്തിരയിളകി
നിനക്കായെൻ സ്വപ്നങ്ങൾ മയില്പീലി നീർത്തുന്നു
അമ്പിളിപ്പൂ കുഞ്ഞമ്പിളിപ്പൂ പൊന്നമ്പിളിപ്പൂ
(അമ്പിളിപ്പൂ പെണ്ണിനും...)

തേൻമൊഴിയിൽ നിൻ തേന്മൊഴിയിൽ
പൊൻവീണ മണിഞ്ഞുണർന്നു
യാമിനിയിൽ ഈ യാമിനിയിൽ
നിൻ പാട്ടിൻ ഇതൾ പൊഴിഞ്ഞു
നിന്റെ കിനാവാം വെള്ളിപ്രാവുകൾ കുറുകി
ഒന്നു തലോടാൻ ഞാനെൻ കൈവിരൽ നീട്ടി
നിനക്കായെൻ ജന്മത്തിൻ മഴക്കൂടൊരുങ്ങുന്നു
അമ്പിളിപ്പൂ കുഞ്ഞമ്പിളിപ്പൂ പൊന്നമ്പിളിപ്പൂ
(അമ്പിളിപ്പൂ പെണ്ണിനും...)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 14, 2010

Ambilippooppenninum aathira poonkuruvikkum
anthikku neeraattu
maarolam neelum maniyaaram venam
maaleyappon kuriyum
naalathe velikku molorungu
(Ampilipoo...)

Neelmizhiyil nin neelmizhiyil
neelaanjnam nananju
pooviralil nin pooviralil
ponmothiram virinju
kanakanilaavin kaanaa kaalthalayilaki
kaarniramudiyil
kadalin poonthirayilaki
ninakkaayen swapnangal mayilpeeli neerthunnu
ampilipoo kunjampilippoo ponnampilipoo
(Ampilipoo...)

Thenmozhiyil nin thenmozhiyil
ponveena maninjunarnnu
yaaminiyil ee yaaminiyil
nin paattin ithal pozhinju
ninte kinaavaam vellipraavukal kuruki
onnu thalodaan njaanen kaiviral neetti
ninakkaayen janmathin mazhakkoodorungunnu
ampilipoo kunjampilippoo ponnampilipoo
(Ampilipoo...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂവെ പൂവെ (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
കല്യാണപ്പട്ടും
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
സിലുസിലു
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
ധക്ക്‌ ധക്ക്‌
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
പൂവെ പൂവെ (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍