View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

റോസാപ്പൂ റോസാപ്പൂ ...

ചിത്രംവണ്‍ മാന്‍ ഷോ (2001)
ചലച്ചിത്ര സംവിധാനംഷാഫി
ഗാനരചനകൈതപ്രം
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Jija Subramanian

Oh..oh..oh..
Rosaappoo Rosaappoo
Punnaarappoomudiyil poomaaran choodunne
Rosaappoo Rosaappoo Rosaa Rosaa
Rosaa Rosaa
Maayaamanchalil paayumilaneerthennale
avaloden paribhavangal chollumo
maayaamothiram viralil chaarthum pournnami
avanil nin hrudayaraagam kelkkumo

Iravellacholayilannaal kalivallam melleyirakkee
kali cholli karalu thuduthathu maranne poyo
mazhayethum vaikunneram ilavaazhakkudayum choodi
mazha kollaathothiri ninnathu maranne poyo
njaanaadyam thottu vidarthiya ponnithal neeyalle
njaanaadyam meettiyunarnna vipanchika neeyalle
Ushassinte peeli kondannaadyaraagam nalki njaan
kuyil panchamangalaalen swaram nalki njaan
manassinte nooru varnnathaaliyinnu nalki njaan
ninakkente aathmaraagonmaadameki njaan
oh..oh..oh..
(Rosaappoo ...)

Karivalayum chaanthum vaangi karimaadikkavalayilannaal
oru koottinu thammil thalliyathormmayille
Varumennu paranjavane njaan vazhivakkil ninnittum nee
malaritta vasantham polannu olichathenthe
kanakappoo chiraku vidarthiya muthukkinaavalle
Idanenchil pulakam chinthiya thaliraam thaliralle
Nilaathumpachoru nalkiya baalyakaalakkaikalil
ninakkente sneham janmam pakutheki njaan
Chilampukkaral chilampil thaalamengo kelkkave
janalppaali mandam mandam thurannittu njaan
oh..oh..oh..
(Rosaappoo ...)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ഓ...ഓ...ഓ..
റോസാപ്പൂ റോസാപ്പൂ..
പുന്നാരപ്പൂമുടിയിൽ പൂമാരൻ ചൂടുന്നേ
റോസാപ്പൂ റോസാപ്പൂ.. റോസാ റോസാ
റോസാ റോസാ

മായാമഞ്ചലിൽ പായുമിളനീർതെന്നലേ
അവളോടെൻ പരിഭവങ്ങൾ ചൊല്ലുമോ
മായാമോതിരം വിരലിൽ ചാർത്തും പൗർണ്ണമീ
അവനിൽ നിൻ ഹൃദയരാഗം കേൾക്കുമോ

ഇറവെള്ളച്ചോലയിലന്നാൾ കളിവള്ളം മെല്ലെയിറക്കീ
കളി ചൊല്ലി കരളു തുടുത്തതു മറന്നേ പോയോ
മഴയെത്തും വൈകുന്നേരം ഇലവാഴക്കുടയും ചൂടി
മഴകൊള്ളാതൊത്തിരി നിന്നതു മറന്നേ പോയോ
ഞാനാദ്യം തൊട്ടുവിടർത്തിയ പൊന്നിതൾ നീയല്ലേ
ഞാനാദ്യം മീട്ടിയുണർന്ന വിപഞ്ചിക നീയല്ലേ
ഉഷസ്സിന്റെ പീലികൊണ്ടന്നാദ്യരാഗം നൽകി ഞാൻ
കുയിൽ പഞ്ചമങ്ങളാലെൻ സ്വരം നൽകി ഞാൻ
മനസ്സിന്റെ നൂറു വർണ്ണത്താലിയിന്നു നൽകീ ഞാൻ
നിനക്കെന്റെ ആത്മരാഗോന്മാദമേകീ ഞാൻ
ഓ........ഓ.............ഓ............
(റോസാപ്പൂ...)

കരിവളയും ചാന്തും വാങ്ങി കരിമാടിക്കവലയിലന്നാൾ
ഒരു കൂട്ടിനു തമ്മിൽ തല്ലിയതോർമ്മയില്ലേ
വരുമെന്ന് പറഞ്ഞവനേ ഞാൻ വഴിവക്കിൽ നിന്നിട്ടും നീ
മലരിട്ട വസന്തം പോലന്ന് ഒളിച്ചതെന്തേ
കനകപ്പൂ ചിറകു വിടർത്തിയ മുത്തുകിനാവല്ലേ
ഇടനെഞ്ചിൽ പുളകം ചിന്തിയ തളിരാം തളിരല്ലേ
നിലാത്തുമ്പച്ചോറു നൽകിയ ബാല്യകാലകൈകളിൽ
നിനക്കെന്റെ സ്നേഹം ജന്മം പകുത്തേകി ഞാൻ
ചിലമ്പുക്കരൽ ചിലമ്പിൽ താളമെങ്ങോ കേൾക്കവേ
ജനല്‍പ്പാളി മന്ദം മന്ദം തുറന്നിട്ടു ഞാൻ
ഓ........ഓ..........ഓ.......
(റോസാപ്പൂ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പവിഴമലര്‍ പെണ്‍കൊടി
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
കാശിത്തുമ്പ
ആലാപനം : സ്വര്‍ണ്ണലത, പി ഉണ്ണികൃഷ്ണൻ   |   രചന : കൈതപ്രം   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
ആദ്യത്തെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : കൈതപ്രം   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
രാക്കടമ്പില്‍
ആലാപനം : എം ജി ശ്രീകുമാർ, മനോ   |   രചന : കൈതപ്രം   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
ഒരു മുളം
ആലാപനം : ശ്രീനിവാസ്   |   രചന : കൈതപ്രം   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
നീല രാവിന്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
നിറമഴയില്‍ (യുവർ ഓണർ)
ആലാപനം : സുജാത മോഹന്‍, കോറസ്‌, മനോ, സുരേഷ്‌ പീറ്റേഴ്‌സ്‌   |   രചന : കൈതപ്രം   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
കാശിത്തുമ്പപ്പൂവേ
ആലാപനം : പി ഉണ്ണികൃഷ്ണൻ   |   രചന : കൈതപ്രം   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌