View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അന്തിമഴ മയങ്ങി (M) ...

ചിത്രംനക്ഷത്രങ്ങള്‍ പറയാതിരുന്നത് (2001)
ചലച്ചിത്ര സംവിധാനംസി എസ് സുധീഷ്
ഗാനരചനകൈതപ്രം
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 17, 2010
 
അന്തിമഴ മയങ്ങീ മധു ചന്ദ്രികയുറങ്ങീ
താമരമിഴികൾ കരഞ്ഞുറങ്ങി
ഇന്നു താനേ തേങ്ങീ പ്രിയ സന്ധ്യ
(അന്തിമഴ..)
അവളൊരു നാൾ കണ്ട കിനാവുകൾ
ഇന്നു കണ്ണീർക്കടലായി
കരൾ നിറയും നൊമ്പരചിന്തുകൾ
ഇന്നു കണ്ണീർക്കനവായി..
(അന്തിമഴ..)

പറയാതെ പിരിയുകയായ് പകലിൻ മരതക തേൻകിളികൾ
അകലുന്നു ഹൃദയങ്ങൾ മായികമാം മരീചികയിൽ
ഉരനക്ഷത്രമറിയാതെ നവഗ്രഹങ്ങളറിയാതെ
പിരിയുകയായ് മൂവന്തി
ഓ..ഓ..ഓ..
(അന്തിമഴ..)

തണൽ ചൊരിയും തേന്മാവിൽ മാമ്പൂ കണ്ടു മദിക്കരുതേ
മഴമുകിലേ പൊന്മുകിലേ മഴവില്ലു കണ്ടു മയങ്ങല്ലേ
ഈ സുഖമൊരു വ്യാമോഹം ഈ ദുഃഖമൊരു വ്യാമോഹം
ഈ കനവുകളും വ്യാമോഹം
ഓ..ഓ..ഓ..
(അന്തിമഴ..)



Added by ജിജാ സുബ്രഹ്മണ്യൻ on July 17, 2010

Anthimazha mayangi madhu chandrikayurangi
Thamaramizhikal karanjurangi
innu thane thengi priyasandhya
(Anthimazha..)
Aval oru naal kanda kinavukal
innu kaneer kadalay
Karal nirayum nombara chinthukal
innu kaneer kanavay
(Anthimazha..)

Parayathe piriyukayay pakalin marathaka thenkilikal
Akalunu hridayangal mayikamam maricheekayil
Ura nakshatramariyathe navagrahangalariyathe
piriyukayay moovanthi
oh...oh..oh
(Anthimazha..)

Thanal choriyum thenmavil mamboo kandu madikaruthe
Mazhamukile ponmukile mazhavillu kandu mayangalle
Ee sughamoru vyamoham
ee dukhamoru vyamoham
Ee kanavukalum vyamoham
oh...oh..oh
(Anthimazha..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അരികത്തൊരു നീല
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
നിശാഗന്ധി പൂത്തു (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
അന്തിമഴ മയങ്ങി (F)
ആലാപനം : രാധിക തിലക്‌   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
കുക്കൂ കുക്കൂ കുയിലേ (M)
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
കുക്കൂ കുക്കൂ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
തില്ലൈ തില്ലൈ
ആലാപനം : എം ജി ശ്രീകുമാർ, സ്മിത   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
നിശാഗന്ധി പൂത്തു (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര