View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു നറുപുഷ്പമായ്‌ (F) ...

ചിത്രംമേഘമല്‍ഹാര്‍ (2001)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംരമേഷ് നാരായൺ
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Aa....Aa..
oru naru pushpamaay en nerkku neelunna
mizhimuna aarudethaavaam
oru manju harshamay ennil thulumbunna
ninavukalaare orthaavaam
ariyilla enikkariyilla
parayunnu sandhyathan maunam maunam

mazhayude thanthrikal meetti ninnakasham
madhuramayaardramaay paadi (2)
ariyaatha kanyathan nerkezhum gandharvva
pranayathin sangeetham pole
puzhapaadi theerathe mulapaadi poovalli
kudilile kuyilukal paadi (oru naru pushpamayi)

oru nirvrithiyilee bhoomi than maaril vee-
nurukum thrisandhyum maanju (2)
nerukayil naanangal chaarthum chiraathukal
yamunayil neenthukayaayi
parayaathe nee poyathariyaathe kezhunnu
sharapancharathile pakshi (oru naru pushpamaay)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ആ..ആ..ആ.ആ
ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം (2)
ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന
നിനവുകളാരെയോർത്താവാം
അറിയില്ലെനിക്കറിയില്ല
പറയുന്നു സന്ധ്യതൻ മൗനം മൗനം
(ഒരു നറുപുഷ്പമായ്..)

മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം
മധുരമായാർദ്രമായ് പാടി (2)
അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ-
പ്രണയത്തിൻ സംഗീതം പോലെ
പുഴ പാടി തീരത്തെ
മുള പാടി പൂവള്ളിക്കുടിലിലെ
കുയിലുകൾ പാടി
(ഒരു നറുപുഷ്പമായ്..)

ഒരു നിർവൃതിയിലീ ഭൂമിതൻ മാറിൽ-
വീണുരുകും ത്രിസന്ധ്യയും മാഞ്ഞു (2)
നിറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ
യമുനയിൽ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നൂ
ശരപഞ്ജരത്തിലെ പക്ഷി
(ഒരു നറുപുഷ്പമായ്..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രമേഷ് നാരായൺ
രംഗത്തു
ആലാപനം : ജിതേഷ്‌   |   രചന : നസീം അക്തർ   |   സംഗീതം : അനൂപ് ജലോട്ട
ഒരു നറുപുഷ്പമായ്‌ (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രമേഷ് നാരായൺ