കണിമലരായ് ...
ചിത്രം | മഴമേഘപ്രാവുകള്‍ (2001) |
ചലച്ചിത്ര സംവിധാനം | എ പ്രദീപ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | പാലക്കാട് കെ എല്‍ ശ്രീറാം |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 15, 2010 കണിമലരായ് മണിമുകിലായ് കവിതകളായ് നീയെന്റെ നെറുകയിൽ ഉമ്മ വെയ്ക്കും പുലരികളായ് പുതുമഴ തൻ പരിഭവമായ് നീയെന്നെ മാറോടുരുമ്മി നിർത്തും എന്നും രാവിൽ മായക്കണ്ണൻ പോൽ നീ വന്നെത്തി ആയർപ്പെണ്ണാം എൻ നെഞ്ചിൽ നീർക്കും തൂവെണ്ണയ്ക്കായ് കൈകൾ നീട്ടുമ്പോൾ പാടുകയാണീ രാധാഹൃദയം (കണിമലരായ്...) കാറ്റിന്റെ കൈത്തുമ്പിൻ വാതിൽക്കൽ മുട്ടുമ്പോൾ നീയാണതെന്നു ഞാനോർക്കും തങ്കത്താമരപ്പുഴയുടെ തീരത്തിരിക്കുമ്പോൾ യമുനാനദിയെന്നു തോന്നും കണിക്കൊന്ന തൻ പൂക്കളിലെല്ലാം ഞാൻ നിന്റെ പീതാംബരമിന്നു കണ്ടു മദഭരിതം ലയലളിതം ശ്രുതിസുഖദം മമഹൃദയം (കണിമലരായ്...) ആകാശമേഘങ്ങൾ ഞാൻ നോക്കി നിൽക്കുമ്പോൾ ഗീതോപദേശമായ് തോന്നും കുളിർകാടുകൾ കൂകിയ കോകിലം പാടുമ്പോൾ ശംഖാരവമായ് തോന്നും മുളം തണ്ടുകൾ മൂളുമ്പോഴെല്ലാം ഞാൻ നിന്റെ രാഗാമൃതം ഇന്നു കേൾക്കും മദഭരിതം ലയലളിതം ശ്രുതിസുഖദം മമഹൃദയം (കണിമലരായ്...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 24, 2010 Kanimalaraay manimukilaay kavithakalaay neeyente nerukayil umma veykkum pularikalaay puthumazha than paribhavamaay neeyenne maarodurummi nirthum ennum raavil maayakkannan pol nee vannethi aayarppennaam en nenchil neerkkum thoovennaykkaay kaikal neettumpol paadukayaanee raadhaa hrudayam (Kanimalaraay..) Kaattinte kaithumpin vaathilkal muttumpol neeyaanathennu njaanorkkum thankathaamarappuzhayude theerathirikkumpol yamunaanadiyennu theerkkum kanikkonna than pookkalilellaam njaan ninte peethaambaraminnu kandu madabharitham layalalitham sruthisukhadam mamahrudayam (Kanimalaraay..) Aakaashameghangal njaan nokki nilkkumpol geethopadeshamaay thonnum kulirkaadukal kookiya kokilam padumpol shamkhaaravamaay thonnum mulam thandukal moolumpozhellaam njaan ninte raagaamrutham innu kelkkum madabharitham layalalitham sruthisukhadam mamahrudayam (Kanimalaraay..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാമവ ജഗദീശ്വര
- ആലാപനം : കെ എസ് ചിത്ര | രചന : | സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
- സയ്യാ ഓ സയ്യാ
- ആലാപനം : കോറസ്, ബേബി ശ്രീരാം, പാലക്കാട് കെ എല്‍ ശ്രീറാം | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
- മാമരക്കാവില്‍
- ആലാപനം : അനുരാധ ശ്രീരാം, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
- കണിമലരായ് (D)
- ആലാപനം : കെ എസ് ചിത്ര, പാലക്കാട് കെ എല്‍ ശ്രീറാം | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
- കണ്ണേ കണ്മണി
- ആലാപനം : എസ് ജാനകി | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
- കണ്ണേ കണ്മണീ (m)
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
- പകലിന് പടവില്‍
- ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം