View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണിമലരായ് (D) ...

ചിത്രംമഴമേഘപ്രാവുകള്‍ (2001)
ചലച്ചിത്ര സംവിധാനംഎ പ്രദീപ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംപാലക്കാട് കെ എല്‍ ശ്രീറാം
ആലാപനംകെ എസ്‌ ചിത്ര, പാലക്കാട് കെ എല്‍ ശ്രീറാം

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on December 24, 2010

Kanimalaraay manimukilaay kavithakalaay
neeyente nerukayil umma veykkum
pularikalaay puthumazha than paribhavamaay neeyenne
maarodurummi nirthum
ennum raavil maayakkannan pol
nee vannethi aayarppennaam en
nenchil neerkkum thoovennaykkaay kaikal neettumpol
paadukayaanee raadhaa hrudayam
(Kanimalaraay..)

Kaattinte kaithumpin vaathilkal muttumpol
neeyaanathennu njaanorkkum
thankathaamarappuzhayude theerathirikkumpol
yamunaanadiyennu theerkkum
kanikkonna than pookkalilellaam njaan
ninte peethaambaraminnu kandu
madabharitham layalalitham
sruthisukhadam mamahrudayam
(Kanimalaraay..)

Aakaashameghangal njaan nokki nilkkumpol
geethopadeshamaay thonnum
kulirkaadukal kookiya kokilam padumpol
shamkhaaravamaay thonnum
mulam thandukal moolumpozhellaam njaan
ninte raagaamrutham innu kelkkum
madabharitham layalalitham
sruthisukhadam mamahrudayam
(Kanimalaraay..)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 14, 2011

കണിമലരായ് മണിമുകിലായ് കവിതകളായ്
നീയെന്റെ നെറുകയിൽ ഉമ്മ വെയ്ക്കും
പുലരികളായ് പുതുമഴ തൻ പരിഭവമായ് നീയെന്നെ
മാറോടുരുമ്മി നിർത്തും
എന്നും രാവിൽ മായക്കണ്ണൻ പോൽ
നീ വന്നെത്തി ആയർപ്പെണ്ണാം എൻ
നെഞ്ചിൽ നീർക്കും തൂവെണ്ണയ്ക്കായ് കൈകൾ നീട്ടുമ്പോൾ
പാടുകയാണീ രാധാഹൃദയം
(കണിമലരായ്...)

കാറ്റിന്റെ കൈത്തുമ്പിൻ വാതിൽക്കൽ മുട്ടുമ്പോൾ
നീയാണതെന്നു ഞാനോർക്കും
തങ്കത്താമരപ്പുഴയുടെ തീരത്തിരിക്കുമ്പോൾ
യമുനാനദിയെന്നു തോന്നും
കണിക്കൊന്ന തൻ പൂക്കളിലെല്ലാം ഞാൻ
നിന്റെ പീതാംബരമിന്നു കണ്ടു
മദഭരിതം ലയലളിതം
ശ്രുതിസുഖദം മമഹൃദയം
(കണിമലരായ്...)

ആകാശമേഘങ്ങൾ ഞാൻ നോക്കി നിൽക്കുമ്പോൾ
ഗീതോപദേശമായ് തോന്നും
കുളിർകാടുകൾ കൂകിയ കോകിലം പാടുമ്പോൾ
ശംഖാരവമായ് തോന്നും
മുളം തണ്ടുകൾ മൂളുമ്പോഴെല്ലാം ഞാൻ
നിന്റെ രാഗാമൃതം ഇന്നു കേൾക്കും
മദഭരിതം ലയലളിതം
ശ്രുതിസുഖദം മമഹൃദയം
(കണിമലരായ്...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണിമലരായ്‌
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
മാമവ ജഗദീശ്വര
ആലാപനം : കെ എസ്‌ ചിത്ര   |   രചന :   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
സയ്യാ ഓ സയ്യാ
ആലാപനം : കോറസ്‌, ബേബി ശ്രീരാം, പാലക്കാട് കെ എല്‍ ശ്രീറാം   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
മാമരക്കാവില്‍
ആലാപനം : അനുരാധ ശ്രീരാം, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
കണ്ണേ കണ്മണി
ആലാപനം : എസ് ജാനകി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
കണ്ണേ കണ്മണീ (m)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
പകലിന്‍ പടവില്‍
ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം