View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മയെ കളിപ്പിക്കാന്‍ ...

ചിത്രംകുസൃതിക്കുട്ടന്‍ (1966)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംവിജയഭാസ്കര്‍
ആലാപനംഎസ് ജാനകി

വരികള്‍

Krishnaa..
Ammayekkalippikkaan themmadi vesham kettum
ampadikkannanunni neeyallayo
(ammaye..)

aakulamakattuvaan sreehariyenmanassam
gokulamithilennum kalicheedenam
(ammaye..)

Jeevithamaam vrindaavaniyil
poovukalaam njangal ninte
chevadiyil poojaykkay pathicheedenam
hrudayathin kalindiyil kadanathin kaaliya sarppam
pulayumpol unnikrishna thunacheedenam
krishna thunacheedenam
(ammaye..)

kaliyaashanavidunnallo kali kaanmathumavidunnallo
thirasseela thazhthunnavanum bhavaanallayo
krishna bhavanallayo
kanneerum chiriyum karakal kalithoni
njangalude jeevan
kadathunna thonikkaran neeyallayo
krishna neeyallayo
കൃഷ്ണാ....
അമ്മയെക്കളിപ്പിക്കാൻ തെമ്മാടി വേഷം കെട്ടും
അമ്പാടിക്കണ്ണനുണ്ണി നീയല്ലയോ
കൃഷ്ണാ നീയല്ലയോ
(അമ്മയെ..)

ആകുലമകറ്റുവാൻ ശ്രീഹരിയെന്മനസ്സാം
ഗോകുലമിതിലെന്നും കളിച്ചീടേണം
(അമ്മയെ...)

ജീവിതമാം വൃന്ദാവനിയിൽ
പൂവുകളാം ഞങ്ങൾ നിന്റെ
ചേവടിയിൽ പൂജയ്ക്കായ്പ്പതിച്ചീടേണം
ഹൃദയത്തിൻ കാളിന്ദിയിൽ കദനത്തിൻ കാളിയ സർപ്പം
പുളയുമ്പോൾ ഉണ്ണിക്കൃഷ്ണാ തുണച്ചിടേണം
കൃഷ്ണാ തുണച്ചീടേണം
(അമ്മയെ...)

കളിയാശാനവിടുന്നല്ലോ കളി കാണ്മതുമവിടുന്നല്ലോ
തിരശ്ശീല താഴ്ത്തുന്നവനും ഭവാനല്ലയോ
കൃഷ്ണാ ഭവാനല്ലയോ
കണ്ണീരും ചിരിയും കരകൾ കളിത്തോണി
ഞങ്ങളുടെ ജീവൻ
കടത്തുന്ന തോണിക്കാരൻ നീയല്ലയോ
കൃഷ്ണാ നീയല്ലയോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുന്നെല്ല് കൊയ്തല്ലൊ
ആലാപനം : എസ് ജാനകി, പി ബി ശ്രീനിവാസ്‌, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിജയഭാസ്കര്‍
രാരീരൊ ഉണ്ണി
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിജയഭാസ്കര്‍
അമ്മയെ കളിപ്പിയ്ക്കാന്‍
ആലാപനം : എസ് ജാനകി, ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിജയഭാസ്കര്‍
മണിച്ചിലമ്പേ
ആലാപനം : ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിജയഭാസ്കര്‍
അമ്മയെ കളിപ്പിയ്ക്കാന്‍(ശോകം)
ആലാപനം : എസ് ജാനകി, ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിജയഭാസ്കര്‍