View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു പാട്ടിന്‍ ...

ചിത്രംദുബായ്‌ (2001)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംസുജാത മോഹന്‍, നിഖില്‍ കെ മേനോന്‍, ശ്രീനിവാസ്

വരികള്‍

Added by madhavabhadran on December 17, 2011
 
(സ്ത്രീ) ഒരു പാട്ടിന്‍ കാറ്റില്‍ മുകിലാമ്പല്‍ക്കൂട്ടില്‍
ഒരു മഞ്ഞിന്‍കുളിരായു് നീ പൊഴീയൂ
പകല്‍സ്വപ്നം കാണും പുതുരാവായു് നില്‍ക്കേ
നെഞ്ചില്‍ നീ മാത്രം നിലവേ
(പകല്‍സ്വപ്നം)
മേരിസനം ഓ... മേരിസനം

(സ്ത്രീ) ഒരു പാട്ടിന്‍ കാറ്റില്‍ മുകിലാമ്പല്‍ക്കൂട്ടില്‍
ഒരു മഞ്ഞിന്‍കുളിരായു് നീ പൊഴീയൂ

(സ്ത്രീ) മാരിവില്ലൂഞ്ഞാലാടാന്‍ താമരപ്പൂന്തേനുണ്ണാന്‍
താണിരുന്നാടാന്‍ പോരു ചാരേ ഓയു്...
(പു) പാതിരാനക്ഷത്രങ്ങള്‍ പൂമുടിത്തുമ്പില്‍ ചൂടാം
വാരിളംതിങ്കള്‍ പോറ്റും മാനേ
(സ്ത്രീ) പുന്നാരച്ചില്ലുള്ളൊരു പൂവാലിപ്രാവേ
(പു) ആരാരും കാണാതൊരു പൂണാരം ചാര്‍ത്താം
(സ്ത്രീ) എന്റെ കിനാച്ചിമിഴുള്ളിലൊളിച്ചൊരു മുത്താരമ്മുത്തേ

(പു) പകല്‍സ്വപ്നം കാണും പുതുരാവായു് നില്‍ക്കേ
നെഞ്ചില്‍ നീ മാത്രം നിലവേ
(സ്ത്രീ) മേരിസനം ഓ... മേരിസനം

(സ്ത്രീ) ജാലകച്ചില്ലിന്‍ ചാരെ പാലലത്തെന്നല്‍ പേലെ
പാളിനിന്നെന്നെ നോക്കി പാടി ഓയു്...
(പു) ഇത്തിരിത്തൂവല്‍ ചിക്കും തിത്തിരിപ്പക്ഷി നീയെന്‍
ചിത്തിരച്ചില്ലത്തുമ്പില്‍ പാടി
(സ്ത്രീ) എങ്ങും ഞാന്‍ കാണുന്നു പൂമാറ്റക്കാലം
(പു) എങ്ങും ഞാന്‍ തേടുന്നു നീ മൂളും ഗീതം
(സ്ത്രീ) എന്റെ മനസ്സിലെ മച്ചകവാതിലില്‍ മുട്ടിയ താനാകെ

(പു) (പകല്‍സ്വപ്നം )
(സ്ത്രീ) (ഒരു പാട്ടിന്‍ )
(പു) (ഒരു പാട്ടിന്‍ )
(സ്ത്രീ) (പകല്‍സ്വപ്നം )
(പു) (പകല്‍സ്വപ്നം )
(സ്ത്രീ) മേരിസനം ഓ...
(പു) മേരേ സനം
(സ്ത്രീ) മേരിസനം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുകില്‍മുടി
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
സാന്ധ്യാതാരം തിരി അണച്ചു
ആലാപനം : എസ് ജാനകി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
യദുവംശയാമിനീ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ഹൈ ഹിലാലിന്‍ തങ്ക
ആലാപനം : എം ജി ശ്രീകുമാർ, സ്വര്‍ണ്ണലത   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
യദുവംശയാമിനീ (m)
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ഖുദാ ഹി കി ഹൈ
ആലാപനം : കോറസ്‌, മുന്ന ഷൗക്കത്ത്, ആര്‍ ആലം   |   രചന : എന്‍ എസ് ബേഡി   |   സംഗീതം : വിദ്യാസാഗര്‍