View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദൈവത്തിനു പ്രായമായി ...

ചിത്രംപെണ്‍മക്കള്‍ (1966)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനവയലാര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎംഎസ്‌ ബാബുരാജ്‌

വരികള്‍

ellaam shoonyam brahmam condition
daivathinu praayamaayi
duniyaavinu praayamaayi
vanchanakku nammude naattil
ennum vayassu pathinaaru

moothor vaakkum muthunellikkayum
aadyam kaykkum aadyam kaykkum
chakkaravaakkum chekuthaan vedavum
aadyam madhurikkum aadyam madhurikkum

karaleduthu kaanichaalum
kadalivaazhanaaru
karanju kaalupidichaalum kallapperu
manushyanu kallapperu

kalasamittu karanginadakkana pennu
kampani poottaaraayille
kandathellaam maaya
kaanathoraalude leela
എല്ലാം ശൂന്യം - ബ്രഹ്മം - കണ്ടീഷന്‍ -

ദൈവത്തിനു് പ്രായമായി
ദുനിയാവിനു് പ്രായമായി
വഞ്ചനയ്ക്കു നമ്മുടെ നാട്ടില്‍
വയസ്സു് പതിനാറു് - എന്നും
വയസ്സു് പതിനാറു്
(ദൈവത്തിനു് )

മൂത്തോര്‍വാക്കും മുതുനെല്ലിക്കയും
ആദ്യം കയ്ക്കും - ആദ്യം കയ്ക്കും
ചക്കരവാക്കും ചെകുത്താന്‍ വേദവും
ആദ്യം മധുരിക്കും ആദ്യം മധുരിക്കും
(ദൈവത്തിനു് )

കരളെടുത്തു് കാണിച്ചാലും
കദളീവാഴനാരു്
കരഞ്ഞു കാലുപിടിച്ചാലും
കള്ളപ്പേരു് - മനുഷ്യനു് കള്ളപ്പേരു്
(ദൈവത്തിനു് )

കളുസമിട്ടു് കറങ്ങി നടക്കണ പെണ്ണേ
കമ്പനി പൂട്ടാറായില്ലേ
കണ്ടതെല്ലാം മായ
കാണാത്തൊരാളുടെ ലീല
ലീല - ലീല - ലീല
(ദൈവത്തിനു് )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുള്ളിമാന്‍ മിഴി
ആലാപനം : പി ലീല, കമുകറ   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കാലൻ കേശവൻ
ആലാപനം : പി ലീല, കമുകറ, പീറ്റര്‍ (പരമശിവം )   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ചെത്തി മന്ദാരം തുളസി
ആലാപനം : പി ലീല, ബി വസന്ത, ബി സാവിത്രി   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഒരമ്മ പെറ്റ
ആലാപനം : എസ് ജാനകി, പി ലീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഈ നല്ല രാത്രിയില്‍
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പൊട്ടിത്തകര്‍ന്നു
ആലാപനം : കമുകറ   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌