View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊക്കി കുറുങ്ങിയും ...

ചിത്രംഒളിമ്പ്യൻ അന്തോണി ആദം (1999)
ചലച്ചിത്ര സംവിധാനംഭദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഔസേപ്പച്ചന്‍
ആലാപനംഎം ജി ശ്രീകുമാർ, കോറസ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010

കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും
വെയിൽ കായും വെട്ടുക്കിളി കാടോരം
കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും
പടകൂട്ടിപ്പായാനെന്തേ
കുഞ്ഞാറ്റക്കുഞ്ഞുങ്ങൾ കുരുവിക്കുരുന്നുകൾ
നിന്നെയൊരാളെയും പേടിച്ചിരിപ്പാണേ
(കൊക്കിക്കുറുകിയും..)

മഴ പൊഴിയണ മലനിരയുടെ നെറുകയിലൊരു കൂട്ടിൽ
മനസ്സു നിറയെ വിരിയുമരിയ കനവുകളുടെ പാട്ടിൽ
മിന്നാരക്കുഞ്ഞുങ്ങൾ കൂത്താടും നേരം
മറ്റാരും കാണാതെ മിന്നലായ് വന്നു
ചെല്ലക്കിനാക്കൾ കുടഞ്ഞെറിഞ്ഞാൽ
മിന്നാമിനുങ്ങികൾ മെല്ലെ വിതുമ്പൂലേ
(കൊക്കിക്കുറുകിയും..)

അല നിറയുമൊരരുവിയിലൊരു ചെറുമണി മരനിഴലിൽ
വെയിൽ വിരിച്ച കസവു തുന്നുമരിയ ചിത്രശലഭം
മാമുണ്ണാൻ തേടുമ്പോഴോടിപ്പാഞ്ഞെത്തും
വാവാവേ പാടുമ്പോൾ ചായുറങ്ങും
മാറോടു ചേർത്തൊന്നു കൊഞ്ചിച്ചൂടെ
എല്ലാരും ചാഞ്ചാടുമുല്ലാസത്തെല്ലല്ലേ
(കൊക്കിക്കുറുകിയും..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിലാ പൈതലേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
ഏയ് ഏയ് ചുമ്മാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
ഏയ് ഏയ് ചുമ്മാ
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
കടമ്പനാട്ടു കാളവേല
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
കുന്നേല [Bit]
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
നിലാപ്പൈതലേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
വൺ ലിറ്റിൽ
ആലാപനം : ഔസേപ്പച്ചന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
പെപ്പര പെര പെര പേരയ്‌ക്കാ
ആലാപനം : മോഹന്‍ലാല്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍