

Ithramel Manamulla ...
Movie | Mazha (2000) |
Movie Director | Lenin Rajendran |
Lyrics | K Jayakumar |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by jacob.john1@gmail.com on November 12, 2009 ഇത്രമേല്‍ മണമുള്ള കുടമുല്ലപ്പൂവുകൾ- ക്കെത്ര കിനാക്കളുണ്ടായിരിക്കും സന്ധ്യാംബരത്തിന്റെ മന്ദസ്മിതങ്ങളില്‍ അവയെത്ര അഴകുള്ളതായിരിക്കും ഇത്രമേല്‍ മണമുള്ള കുടമുല്ലപ്പൂവുകൾ- ക്കെത്ര കിനാക്കളുണ്ടായിരിക്കും ഗപ ഗരി സരി ഗരി സഗ രിസ ധ പ (Chorus) ഗപ ഗരി സരി ഗരി സഗ രിസ ധ പ ഗരിഗ സരി (Chorus) ഗരിഗ സരി പധ പസ (Chorus) പധ പസ സരി സഗ (Chorus) സരി സഗ ഗപ ഗധ (Chorus) ഗപ ഗധ പധസ (Chorus) പധസ ഗരിസധ (Chorus) ഗരിസധ പൂവിന്റെ സ്വപ്നങ്ങള്‍ പൂക്കളെക്കാളും മൃദുലവും സൌമ്യവും ആയിരിക്കും താമരനൂല്‍ പോല്‍ പൊഴിയും നിലാവിലും യദുകുല കാംബോജിയായിരിക്കും ഇത്രമേല്‍ മണമുള്ള കുടമുല്ലപ്പൂവുകൾ- ക്കെത്ര കിനാക്കളുണ്ടായിരിക്കും നിത്യ വിലോലമാം സ്വപ്നങ്ങളും ഞാനും എല്ലാ രഹസ്യവും പങ്കു വയ്ക്കും ആത്മാവിനുള്ളില്‍ വന്നറിയാതെ പടരുന്നതാരാഗ പരിമളമായിരിക്കും ഇത്രമേല്‍ മണമുള്ള കുടമുല്ലപ്പൂവുകൾ- ക്കെത്ര കിനാക്കളുണ്ടായിരിക്കും സന്ധ്യാംബരത്തിന്റെ മന്ദസ്മിതങ്ങളില്‍ അവയെത്ര അഴകുള്ളതായിരിക്കും ഇത്രമേല്‍ മണമുള്ള കുടമുല്ലപ്പൂവുകൾ- ക്കെത്ര കിനാക്കളുണ്ടായിരിക്കും ---------------------------------- Added by jacob.john1 on November 12, 2009 Ithramel manamulla kudamulla Poovukalkkethra kinakkalundaayirikkum Sandhyaambarathinte mandasmithangalil Avayethra azhakullathaayirikkum Ithramel manamulla kudamulla Poovukalkkethra kinakkalundaayirikkum gapa gari sari gari saga risa dhapa (Chorus) Gapa gari sari gari saga risa dhapa gariga sari, (Chorus) gariga sari padha pasa, (Chorus) padha pasa sari saga, (Chorus) sari saga gapa gadha, (Chorus) gapa gadha padhasa, (Chorus) padhasa garisadha, (Chorus) garisadha Poovinte swapnagal pookkalekkaalum Mrudulavum soumyavum aayirikkum Thaamara nool pol pozhiyum nilaavilum Yadukula kaambojiyaayirikkum Ithramel manamulla kudamulla Poovukalkkethra kinakkalundaayirikkum Nithya vilolamaam swapnangalum njaanum Ellaa rahasyavum panku vaikkum Aathmaavinullil vannariyaathe Padarunnathaaraaga parimalamaayirikkum Ithramel manamulla kudamulla Poovukalkkethra kinakkalundaayirikkum Sandhyaambarathinte mandasmithangalil Avayethra azhakullathaayirikkum Ithramel manamulla kudamulla Poovukalkkethra kinakkalundaayirikkum |
Other Songs in this movie
- Manjinte
- Singer : KS Chithra | Lyrics : K Jayakumar | Music : Raveendran
- Geyam Harinaamadheyam
- Singer : KJ Yesudas, Arundhathi, Neyyatinkara Vasudevan | Lyrics : Yusufali Kecheri | Music : Raveendran
- Himashaila
- Singer : KJ Yesudas, KS Chithra, Arundhathi | Lyrics : Kaithapram | Music : Raveendran
- Vaarmukile
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Raveendran
- Aashaadham
- Singer : KJ Yesudas, KS Chithra | Lyrics : K Jayakumar | Music : Raveendran
- Paarukkulle
- Singer : Neyyatinkara Vasudevan | Lyrics : Bharathiyar | Music : Raveendran
- Aaraadyam
- Singer : Asha Menon | Lyrics : OV Usha | Music : Raveendran
- Himashaila
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran