View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇന്ദ്രനന്ദനവാടിയില്‍ ...

ചിത്രംഭാഗ്യമുദ്ര (1967)
ചലച്ചിത്ര സംവിധാനംഎം എ വി രാജേന്ദ്രന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംപുകഴേന്തി
ആലാപനംഎല്‍ ആര്‍ ഈശ്വരി, പി ബി ശ്രീനിവാസ്‌

വരികള്‍

Lyrics submitted by: Indu Ramesh

Indranandanavaadiyil chandrikaankithavediyil
panthadichu paadiyaadiya sundareemaniyaanu njaan..
sundareemaniyaanu njaan..
(indranandana...)

perenikko menaka premamalar vanagaayika.. (2)
njaan chaarunruthamanohari.. njaan chaarunruthamanohari
naadenikkamaraapuri.. naadenikkamaraapuri..
thaamsikkaan vannu njaan thaapasaa ninnullilaay
maarabaanavumaay ninnude maanasa malarvaadiyil... thaamsikkaan vannu njaan...

youvanapuriyile madanothsavame kanmani menake vannaalum (2)
nin karavalliyaal maamuniyenne thankame mandam punarnnaalum..(2)
youvanapuriyile madanothsavame kanmani menake vannaalum...

nammal thannanuraagavalliyil poothoru nirmmalapushpathe kanduvo..(2)
kaalam kaninju than sammaanamaay thanna baalikaarathnathe kanduvo (2)

nin paapavruthiyude bheekarapaadapathin
kompathu pootha vishapushpamithaarkku venam
paapam varichathinu kittiya paithale nee
maaratheduthu marayathu gamichu kolka..

brahmaavin kalpanayaal jeevithakkalithoppil
mottittu virinjoru mohanapushpame...
karayuka.. karayuka.. nin kanneer kaanatte
karunaakaranallo kaivalyaroopan daivam...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഇന്ദ്രനന്ദനവാടിയില്‍ ചന്ദ്രികാങ്കിതവേദിയില്‍
പന്തടിച്ചു പാടിയാടിയ സുന്ദരീമണിയാണ് ഞാന്‍..
സുന്ദരീമണിയാണ് ഞാന്‍...
(ഇന്ദ്രനന്ദന...)

പേരെനിക്കോ മേനക പ്രേമമലര്‍വനഗായിക.. (2)
ഞാന്‍ ചാരുനൃത്തമനോഹരി.. ഞാന്‍ ചാരുനൃത്തമനോഹരി..
നാടെനിക്കമരാപുരി.. നാടെനിക്കമരാപുരി..
താമസിക്കാന്‍ വന്നു ഞാന്‍ താപസാ നിന്നുള്ളിലായ്
മാരബാണവുമായ് നിന്നുടെ മാനസ മലര്‍വാടിയില്‍... താമസിക്കാന്‍ വന്നു ഞാന്‍...

യൌവനപുരിയിലെ മദനോത്സവമേ കണ്മണി മേനകേ വന്നാലും (2)
നിന്‍ കരവല്ലിയാല്‍ മാമുനിയെന്നെ തങ്കമേ മന്ദം പുണര്‍ന്നാലും..(2)
യൌവനപുരിയിലെ മദനോത്സവമേ കണ്മണി മേനകേ വന്നാലും...

നമ്മള്‍ തന്നനുരാഗവല്ലിയില്‍ പൂത്തൊരു നിര്‍മ്മലപുഷ്പത്തെ കണ്ടുവോ..(2)
കാലം കനിഞ്ഞു തന്‍ സമ്മാനമായ്‌ തന്ന ബാലികാരത്നത്തെ കണ്ടുവോ.. (2)

നിന്‍ പാപവൃത്തിയുടെ ഭീകരപാദപത്തിന്‍
കൊമ്പത്തു പൂത്ത വിഷപുഷ്പമിതാര്‍ക്ക് വേണം
പാപം വരിച്ചതിനു കിട്ടിയ പൈതലേ നീ
മാറത്തെടുത്തു മറയത്തു ഗമിച്ചു കൊള്‍ക..

ബ്രഹ്മാവിന്‍ കല്പനയാല്‍ ജീവിതക്കളിത്തോപ്പില്‍
മൊട്ടിട്ടു വിരിഞ്ഞൊരു മോഹനപുഷ്പമേ...
കരയുക.. കരയുക.. നിന്‍ കണ്ണീര്‍ കാണട്ടെ
കരുണാകരനല്ലോ കൈവല്യരൂപന്‍ ദൈവം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാമ്പഴക്കൂട്ടത്തില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി
ഏതു കൂട്ടില്‍ നീ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി
മധുരപ്രതീക്ഷതന്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി
പേരാറും പെരിയാറും
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി
മണ്ണാങ്കട്ടയും കരിയിലയും
ആലാപനം : എം എസ്‌ രാജേശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി