View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇഷ്ടമാണു ...

ചിത്രംകണ്ണാടിക്കടവത്ത് (2000)
ചലച്ചിത്ര സംവിധാനംസൂര്യൻ കുനിശ്ശേരി
ഗാനരചനകൈതപ്രം
സംഗീതംബാലഭാസ്കര്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by Vijayakrishnan VS on February 25, 2011

ഇഷ്ടമാണിഷ്ടമാണെനിക്കു നിന്‍ മുഖം
പുഴയറിയല്ലേ....കരയറിയല്ലേ......
ഇഷ്ടമായ് ഇഷ്ടമായ് എനിക്കു നിന്‍ സ്വരം
തിരയറിയല്ലേ.....കാറ്ററിയല്ലേ....
എത്ര ജന്മമായിങ്ങു കാത്തു നില്‍പ്പൂ ഞാന്‍
ഇനിയെങ്ങും മറയരുതേ...എന്‍ തോഴീ....(എത്ര ജന്മമായ്...)
(ഇഷ്ടമാണിഷ്ട........)

കണ്ണാടിപ്പുഴയില്‍ ഞാന്‍ കണ്ടു
കണ്ണോടു കണ്ണിടയും പൊന്നിഷ്ടം
പൂഞ്ചോല കുളിരലകള്‍ ചൊല്ലി
കളിചിരി ചില്ലിളകും നിന്നിഷ്ടം
പൂവാം കുഴലീ....
ഇല്ലിളം ചില്ലയിലാടി വരും നിന്നെ കാണാനിഷ്ടം..
തുമ്പിപ്പെണ്ണേ..........
ഇക്കരക്കാവിലെ ഇത്തിരി തുമ്പമേല്‍ ഇഷ്ടം കൂടാന്‍ വാ..
സ്നേഹമാണ് നീ....മോഹമാണ് നീ...
മുത്തുപോലെ കയ്യില്‍ വന്നൊരിഷ്ടമാണ് നീ....
ഇഷ്ടമാണിഷ്ടമാണെനിക്കു നിന്‍ മുഖം
പുഴയറിയല്ലേ...കരയറിയല്ലേ......

പൂമെയ്യ് പുണരുവാനിഷ്ടം....
പരിഭവ പനിനീര്‍ കുളിരെന്തിഷ്ടം
കളമൊഴിചിന്തിലെന്തൊരിഷ്ടം
പുതുമഴകിക്കിളിയോ നല്ലിഷ്ടം
തിരുവാതിരയില്‍...
പൊന്‍‍‌മണിക്കൈവള താളമിടുന്നതു കേള്‍ക്കാനിഷ്ടം
അറിയാക്കനവില്‍....
കൊലക്കുഴല്‍വിളി ചെത്തുന്ന കാറ്റിനോടിഷ്ടം കൂടാം ഞാന്‍
ഒന്നു മിണ്ടുമോ....ഒന്നു പാടുമോ......
വിണ്ണില്‍ നിന്നും മണ്ണില്‍ വന്നൊരിഷ്ട ഗോപികേ.....
(ഇഷ്ടമാണിഷ്ട........)

----------------------------------


Added by Kalyani on February 25, 2011

Ishtamaanishatamaanenikku nin mukham
puzhayariyalle....karayariyalle......
ishtamaay ishtmaay enikku nin swaram
thirayariyalle.....kaattariyalle....
ethra janmamaay ingu kaathu nilppu njaan
iniyengum marayaruthe...en thozhee....(ethra janmamaay...)
(ishtamaanishata........)

kannaadippuzhayil njaan kandu
kannodu kannidayum ponnishtam
poonchola kuliralakal cholli
kali chiri chillilakum ninnishtam
poovaam kuzhalee....
illilam chillayilaadi varum ninne kaananishtam..
thumpippenne..........
ikkara kaavile ithiri thumpamel ishtam koodan vaa..
snehamaanu nee....mohamaanu nee...
muthu pole kayyil vannorishtamaanu nee....
ishtamaanishatamaanenikku nin mukham
puzhayarialle....karayariyalle......

poo mey punaruvaanishtam....
paribhava panineer kulirenthishtam
kalamozhi chinthilenthorishtam
puthumazha kikkiliyo nallishtam
thiruvaathirayil...
ponmanikkaivala thaalamidunnathu kelkkaanishtam
ariyaa kanavil....
kolakkuzhalvilichethunna kaattinodishtam koodaam njaan
onnu mindumo....onnu paadumo......
vinnil ninnum mannil vannorishta gopike.....
(ishtamaanishata........)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒന്നുദിച്ചാല്‍ (ദുഃഖം)
ആലാപനം : കെ പി ഉദയഭാനു   |   രചന : കൈതപ്രം   |   സംഗീതം : ബാലഭാസ്കര്‍
ഏലപ്പുലയന്റെ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : ബാലഭാസ്കര്‍
ചിന്നി ചിന്നി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : ബാലഭാസ്കര്‍
എങ്ങാണോ സ്നേഹാരാമം
ആലാപനം : അനുരാധ ശ്രീരാം   |   രചന : കൈതപ്രം   |   സംഗീതം : ബാലഭാസ്കര്‍
സന്ധ്യാ രാഗമാം (M)
ആലാപനം : പ്രദീപ്‌ സോമസുന്ദരം   |   രചന : കൈതപ്രം   |   സംഗീതം : ബാലഭാസ്കര്‍
ശരദിന്ദു നാളം
ആലാപനം : സംഗീത (പുതിയത്)   |   രചന : കൈതപ്രം   |   സംഗീതം : ബാലഭാസ്കര്‍
ചെമ്മാനച്ചെമ്പുലയന്റെ(ഒന്നുദിച്ചാല്‍ )
ആലാപനം : ബിജു നാരായണന്‍, കാവാലം ശ്രീകുമാര്‍   |   രചന : കൈതപ്രം   |   സംഗീതം : ബാലഭാസ്കര്‍
സന്ധ്യാ രാഗമാം (F)
ആലാപനം : സംഗീത (പുതിയത്)   |   രചന : കൈതപ്രം   |   സംഗീതം : ബാലഭാസ്കര്‍
ഇഷ്ടമാണു [D]
ആലാപനം : കെ ജെ യേശുദാസ്, സംഗീത (പുതിയത്)   |   രചന : കൈതപ്രം   |   സംഗീതം : ബാലഭാസ്കര്‍
ശരദിന്ദു നാളം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ബാലഭാസ്കര്‍