View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശരദിന്ദു നാളം ...

ചിത്രംകണ്ണാടിക്കടവത്ത് (2000)
ചലച്ചിത്ര സംവിധാനംസൂര്യൻ കുനിശ്ശേരി
ഗാനരചനകൈതപ്രം
സംഗീതംബാലഭാസ്കര്‍
ആലാപനംസംഗീത (പുതിയത്)

വരികള്‍

Added by Kalyani on February 25, 2011

ശരദിന്ദുനാളം താഴ്ത്തുന്നു രാത്രി
ചെറു മൺചിരാതില്‍ വിതുമ്പുന്നു ശോകം
ശരറാന്തല്‍ അണയുമീ തുഴ പോയ തോണിയില്‍
ഇടറുന്ന ജന്മമേ.....തിരയുന്നതാരെ നീ...
കൂരിരുള്‍ച്ചുഴികളായ് ഓര്‍മ്മകള്‍.....
ശരദിന്ദുനാളം താഴ്ത്തുന്നു രാത്രി
ചെറു മൺചിരാതില്‍ വിതുമ്പുന്നു ശോകം

ചിറകുള്ള മൌനമുണർന്നൂ
ചിരകാലമോഹമുലഞ്ഞൂ
ഒരു നുള്ളു സാന്ത്വനമുണ്ടോ
ചക്രവാളമേ.......(ചിറകുള്ള....)
പുലര്‍കാല കുങ്കുമമായ്
കനിവാര്‍ന്ന സന്ധ്യകളായ്
സൌഹൃദങ്ങള്‍ കൈ കോര്‍ക്കുമാ....
തീരമത്ര ദൂരെയോ.....
ശരദിന്ദുനാളം താഴ്ത്തുന്നു രാത്രി
ചെറു മൺചിരാതില്‍ വിതുമ്പുന്നു ശോകം

ഒരുകുഞ്ഞു പുഞ്ചിരിയാല്‍ ഞാന്‍
ഒരു കോടി നോവുകള്‍ മൂടാം
ഇനിയെന്റെയെല്ലാമെല്ലാം ഏറ്റു ചൊല്ലിടാം(ഒരുകുഞ്ഞു....)
ഇനിയെന്നു കാണുമെന്‍ അഭിലാഷയാമിനീ
എന്നു നമ്മള്‍ ആത്മാവിലെ
നൊമ്പരങ്ങള്‍ പങ്കിടും......
(ശരദിന്ദുനാളം.....)


----------------------------------

Added by Kalyani on February 25, 2011

Sharadindu naalam thaazhthunnu raathri
cheru man chiraathil vithumpunnu shokam
shararaanthal anayumee thuzha poya thoniyil
idarunna janmame.....thirayunnathaare nee...
koorirul chuzhikalaay ormmakal.....
sharadindu naalam thaazhthunnu raathri
cheru manchiraathil vithumpunnu shokam

chirakulla maunamunarnnu
chirakaala mohamulanju
oru nullu saanthwanamundo
chakravaalame.......(chirakulla....)
pularkaala kunkumamaay
kanivaarnna sandhyakalaay
sauhridangal kai korkkumaa....
theeramathra dooreyo.....
sharadindu naalam thaazhthunnu raathri
cheru manchiraathil vithumpunnu shokam

oru kunju punchiriyaal njaan
oru kodi novukal moodaam
iniyente ellaamellaam ettu chollidaam(oru kunju....)
iniyennu kaanumen abhilaasha yaaminee
ennu nammal aathmaavile
nomparangal pankidum......
(sharadindu naalam.....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇഷ്ടമാണു
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ബാലഭാസ്കര്‍
ഒന്നുദിച്ചാല്‍ (ദുഃഖം)
ആലാപനം : കെ പി ഉദയഭാനു   |   രചന : കൈതപ്രം   |   സംഗീതം : ബാലഭാസ്കര്‍
ഏലപ്പുലയന്റെ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : ബാലഭാസ്കര്‍
ചിന്നി ചിന്നി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : ബാലഭാസ്കര്‍
എങ്ങാണോ സ്നേഹാരാമം
ആലാപനം : അനുരാധ ശ്രീരാം   |   രചന : കൈതപ്രം   |   സംഗീതം : ബാലഭാസ്കര്‍
സന്ധ്യാ രാഗമാം (M)
ആലാപനം : പ്രദീപ്‌ സോമസുന്ദരം   |   രചന : കൈതപ്രം   |   സംഗീതം : ബാലഭാസ്കര്‍
ചെമ്മാനച്ചെമ്പുലയന്റെ(ഒന്നുദിച്ചാല്‍ )
ആലാപനം : ബിജു നാരായണന്‍, കാവാലം ശ്രീകുമാര്‍   |   രചന : കൈതപ്രം   |   സംഗീതം : ബാലഭാസ്കര്‍
സന്ധ്യാ രാഗമാം (F)
ആലാപനം : സംഗീത (പുതിയത്)   |   രചന : കൈതപ്രം   |   സംഗീതം : ബാലഭാസ്കര്‍
ഇഷ്ടമാണു [D]
ആലാപനം : കെ ജെ യേശുദാസ്, സംഗീത (പുതിയത്)   |   രചന : കൈതപ്രം   |   സംഗീതം : ബാലഭാസ്കര്‍
ശരദിന്ദു നാളം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ബാലഭാസ്കര്‍