View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണീര്‍ മഴയത്തു ...

ചിത്രംജോക്കര്‍ (2000)
ചലച്ചിത്ര സംവിധാനംലോഹിതദാസ്
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran@yahoo.co.in on January 24, 2010

കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി

കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
നോവിന്‍ കടലില്‍ മുങ്ങിത്തപ്പി മുത്തുകള്‍ ഞാന്‍ വാരി
മുള്ളുകളെല്ലാം തേന്മലരാക്കി മാറിലണിഞ്ഞു ഞാന്‍
ലോകമേ നിന്‍ ചൊടിയില്‍ ചിരി കാണാന്‍
കരള്‍വീണമീട്ടി പാട്ടു പാടാം
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി (2)


പകലിന്‍ പുഞ്ചിരിസൂര്യന്‍ രാവിന്‍ പാല്‍ച്ചിരിച്ചന്ദ്രന്‍ ഓ (2)
കടലില്‍ പുഞ്ചിരിപ്പൊന്‍തിരമാല മണ്ണില്‍ പുഞ്ചിരിപ്പൂവ് (2)
കേഴും മുകിലിന്‍ മഴവില്ലാലൊരു പുഞ്ചിരിയാണ്ടാക്കി
വര്‍ണ്ണപ്പുഞ്ചിരിയുണ്ടാക്കി
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി (2)


കദനം കവിതകളാക്കി മോഹം നെടുവീര്‍പ്പാക്കി ഓഓ (2)
മിഴിനീര്‍പ്പുഴതന്‍ തീരത്തോ കളിവീടുണ്ടാക്കി (2)
മുറിഞ്ഞ നെഞ്ചിന്‍പാഴ്മുളയാലൊരു മുരളികയുണ്ടാക്കി
പാടാന്‍ മുരളികയുണ്ടാക്കി
// കണ്ണീര്‍മഴയത്ത് .........//

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on July 10, 2010

Kanner mazhayathu njanoru chiriyude kuda choodi
Novin kadalil mungi thappi muthukal njan vari
Mullukalellam thenmalarakki maarilaninju njan
Lokame nin chodiyil chiri kanan
karal veena meetti pattu padam

pakalin punchiri sooryan ravin palchiri chandran
kadalil punchiri ponthiramala
mannil punchiri poovu
kezhum mukil mazhavilloru
punchiri undakki varnna punchiri udakki


kadhanam kavithakalakki moham neduveerppaki
mizhineerpuzha than theerthallo kaliveedundakki
murinja nenchin pazhamula yaloru muralika yundakki
padan muralikayundakki


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ധ്വനിതരംഗ തരളം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
എന്തു ഭംഗി
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ആകാശദീപമേ
ആലാപനം : പി ജയചന്ദ്രൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
പൊന്‍കസവു
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
അഴകേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ലോഹിതദാസ്   |   സംഗീതം : മോഹന്‍ സിതാര
ചെമ്മാനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ലോഹിതദാസ്   |   സംഗീതം : മോഹന്‍ സിതാര
ധ്വനിതരംഗ തരളം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
പൊന്‍കസവ് [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ധ്വനിതരംഗ (ആണ്‍)
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര