View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആലോലം ചെല്ലക്കാറ്റേ ...

ചിത്രംഗാന്ധിയന്‍ (1999)
ചലച്ചിത്ര സംവിധാനംഷാർവി
ഗാനരചനറോബിന്‍ തിരുമല
സംഗീതംനാദിര്‍ഷാ
ആലാപനംഎം ജി ശ്രീകുമാർ, പ്രീത കണ്ണൻ

വരികള്‍

Added by madhavabhadran on November 20, 2011
 
(പു) ആലോലം ചെല്ലക്കാറ്റേ
കുഴലൂതും കുഞ്ഞിക്കാറ്റേ
തിനവിളയണ പാടത്തു്
കിളിമകളുടെ ചാരത്തു്
പ്രണയത്തിന്‍ തൂവല്‍ മിനുക്കാന്‍ പോരൂ
(സ്ത്രീ) (ആലോലം)
(പു) ആലോലം ചെല്ലക്കാറ്റേ
(സ്ത്രീ) കുഴലൂതും കുഞ്ഞിക്കാറ്റേ

(പു) കാട്ടുപൂവില്‍ തേനുണ്ടോ
മുളംതണ്ടില്‍ പാട്ടുണ്ടോ
മഞ്ഞു വീണ കൂടാരത്തില്‍ കൂട്ടുണ്ടോ
(സ്ത്രീ) കാട്ടുപൂവില്‍ തേനുണ്ടേ
മുളംതണ്ടില്‍ പാട്ടുണ്ടേ
മഞ്ഞു വീണകൂടാരത്തില്‍ കൂട്ടുണ്ടേ
(പു) കുറുവാംപൂംകുന്നിറങ്ങി
തുടികൊട്ടി താളം തുള്ളി
അരികത്തവളണയും നേരം
അടിമുടിയുലയണു് അകതരു കുളിരണു്
ആലോലം
(സ്ത്രീ) ചെല്ലക്കാറ്റേ
(പു) അ.. കുഴലൂതും
(സ്ത്രീ) കുഞ്ഞിക്കാറ്റേ

(പു) മുല്ലപൂത്തു മയങ്ങുമ്പോള്‍
മഴപ്പൂക്കള്‍ പെയ്യുമ്പോള്‍
ഭൂമിപ്പെണ്ണിന്‍ കണ്ണില്‍ നാണം പൂക്കുമ്പോല്‍
(സ്ത്രീ) മുല്ലപൂത്തു മയങ്ങുമ്പോള്‍
മഴപ്പൂക്കള്‍ പെയ്യുമ്പോള്‍
ഭൂമിപ്പെണ്ണിന്‍ കണ്ണില്‍ നാണം പൂത്തല്ലോ
(പു) ഓ അതിരാണി പാടത്തു്
മടവെച്ചു് മടങ്ങുന്നേരം
കരിവിണ്ണിന്‍മേഘം പൊട്ടി
കുനുകുനെ ചൊരിയണു് മനമിതിലൊരു മഴ

(പു) ആലോലം
(സ്ത്രീ) ചെല്ലക്കാറ്റേ
(പു) കുഴലൂതും
(സ്ത്രീ) ഉം കുഞ്ഞിക്കാറ്റേ
(പു) തിനവിളയണ പാടത്തു്
കിളിമകളുടെ ചാരത്തു്
പ്രണയത്തിന്‍ തൂവല്‍ മിനുക്കാന്‍ പോരൂ
(സ്ത്രീ) ആലോലം
(പു) ഓ ചെല്ലക്കാറ്റേ
(സ്ത്രീ) കുഴലൂതും
(പു) ഹേയു് കുഞ്ഞിക്കാറ്റേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിറപറയാരോ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : നാദിര്‍ഷാ
പൂന്തിങ്കളേ മൂവന്തിയാൽ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : നാദിര്‍ഷാ
മുറ്റത്തെ മാവിന്‍ ഒറ്റതടിക്കൊമ്പില്‍
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : നാദിര്‍ഷാ
പൂന്തിങ്കളേ മൂവന്തിയാൽ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : നാദിര്‍ഷാ
രഘുപതി രാഘവ
ആലാപനം : എം ജി ശ്രീകുമാർ, ശ്രീനിവാസ്, സലിം, ബേബി റിൻസി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : നാദിര്‍ഷാ