View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണില്‍ കാശിത്തുമ്പ ...

ചിത്രംഡ്രീംസ് (2000)
ചലച്ചിത്ര സംവിധാനംഷാജൂണ്‍ കാര്യാല്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംപി ജയചന്ദ്രൻ, ഗായത്രി അശോകന്‍

വരികള്‍

Added by vikasvenattu@gmail.com on April 26, 2010

കണ്ണില്‍ കാശിത്തുമ്പകള്‍
കവിളില്‍ കാവല്‍ത്തുമ്പികള്‍
മഞ്ഞിലുലാവും സന്ധ്യയില്‍
മധുവസന്തം നീ
(കണ്ണില്‍)

വാര്‍‌തിങ്കള്‍ മാളികയില്‍
വൈഡൂര്യയാമിനിയില്‍
മിന്നുന്നുവോ നിന്‍ മുഖം
കാറ്റിന്‍റെ ചുണ്ടിലെഴും
പാട്ടിന്‍റെ പല്ലവിയില്‍
കേള്‍ക്കുന്നുവോ നിന്‍ സ്വരം
ഒരു വെണ്‍‌ചിറകില്‍ പനിനീര്‍മുകിലായ്
പൊഴിയാമഴതന്‍ പവിഴം നിറയാന്‍
ഒരു വാനമ്പാടിക്കിളിമകളായ് ഞാന്‍
കൂടെ പോന്നോട്ടേ
(കണ്ണില്‍)

ആലോല നീലിമയില്‍
ആനന്ദചന്ദ്രികയില്‍
രാഗാര്‍ദ്രമായ് നിന്‍ മനം
മാനത്തെ മണ്‍‌ചിമിഴില്‍
സായാഹ്ന കുങ്കുമമായ്
മായുന്നുവോ നീ സ്വയം
ഒരു പൊന്‍‌വെയിലിന്‍ മഴവില്‍ക്കസവായ്
ഒഴുകും പുഴതന്‍ അല നീ ഞൊറിയാന്‍
ഒരു മായക്കാറ്റിന്‍ മണിവിരലായ് ഞാന്‍
നിന്നെ തൊട്ടോട്ടേ
(കണ്ണില്‍)


----------------------------------

Added by Susie on June 9, 2010

kannil kaashithumbakal
kavilil kaavalthumbikal
manjilulaavum sandhyayil
madhuvasantham nee
(kannil)

vaarthinkal maalikayil
vaidoorya yaaminiyil
minnunnuvo nin mukham
kaattinte chundilezhum
paattinte pallaviyil
kelkkunnuvo nin swaram
oru ven chirakil panineermukilaay
pozhiyaamazha than pavizham nirayaan
oru vaanambaadikkilimakalaay njaan
koode ponnotte
(kannil)

aalola neelimayil
aananda chandrikayil
raagaardramaay nin manam
maanathe manchimizhil
saayaahnna kunkumamaay
maayunnuvo nee swayam
oru ponveyilil mazhavilkkasavaay
ozhukum puzhathan ala nee njoriyaan
oru maayakkaattin maniviralaay njaan
ninne thothotte
(kannil)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാത്രിയില്‍
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
പക്കാല നിലാബദി (പക്കാല പാടാന്‍ വാ)
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ഈ പറക്കും
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
മണിമുറ്റത്താവണി
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
വാര്‍ത്തിങ്കള്‍ തെല്ലല്ലേ [F]
ആലാപനം : സ്വര്‍ണ്ണലത   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
വാര്‍ത്തിങ്കള്‍ തെല്ലല്ലേ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍