View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീല കമലദളം അഴകിന്‍ അലകളില്‍ ...

ചിത്രംപഞ്ചപാണ്ഡവർ (ഉണരും വരെ) (1999)
ചലച്ചിത്ര സംവിധാനംകെ കെ ഹരിദാസ്‌
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by vikasvenattu@gmail.com on June 25, 2010

നീലകമലദളമഴകിന്നലകളില്‍ വിരിയുന്നു
ശാരദേന്ദുകല മന്ദഹാസമധുവെണ്ണിലാമഴ തൂവുന്നു
സമയതീരമുണരുന്നു! സാമഗാനമൊഴുകുന്നു!
ചൈത്രവീണാവാദിനിയാം ശില്‍‌പകന്യകയുണരുന്നു
എന്‍ പ്രണയനായികയെവിടേ? എവിടെ?
(നീലകമല...)

ഗന്ധര്‍‌വ്വയാമങ്ങള്‍ വിടരുന്നു
ഹംസങ്ങള്‍ നീന്തുന്നു പൊന്‍‌കനവില്‍
നീഹാരരാവിന്റെ ചാരുതയില്‍
സങ്കല്‍‌പസാമ്രാജ്യമുണരുന്നു
അരികിലണയാന്‍ താമസമെന്തേ?
എന്നോടിനിയും പരിഭവമരുതേ
ഒന്നു കാണാനെന്‍ ആത്മരാഗങ്ങള്‍
തേങ്ങിയൊഴുകുന്നു
(നീല...)

മൗനങ്ങള്‍ പാടുന്നു തരളിതമായ്
മായാവസന്തങ്ങളാടുന്നു
നിന്‍ ദിവ്യ സൗന്ദര്യലഹരിയുമായ്
സ്വര്‍ലോകമെന്‍ മുന്നില്‍ വിടരുന്നു
മിഴികള്‍ നിറയെ മലര്‍ശരങ്ങള്‍
നിന്റെ മൊഴിയില്‍ സ്വരസുഗന്ധം
പൊന്നശോകങ്ങള്‍ പൂത്തുവിടരുന്നു
നിന്റെ പൊന്‍‌വനിയില്‍
(നീലകമല...)

----------------------------------

Added by Susie on April 30, 2011

neelakamaladalam azhakinnalakalil viriyunnu
shaaradendukala mandahaasamadhu vennilaamazha thoovunnu
samayatheeramunarunnu...saamagaanamozhukunnu...
chaithra veenaa vaadiniyaam shilppakanyakayunarunnu
en praanayanaayikayevide? evide?
(neelakamaladalam)

gandharva yaamangal vidarunnu
hamsangal neenthhunnu pon kanavil
neehaararaavinte chaaruthayil
sankalppa saamraajyamunarunnu
arikilanayaan thaamasamenthe
ennodiniyum paribhavamaruthe
onnu kaanaanen aathmaraagangal
thengiyozhukunnu
(neelakamaladalam)

mounangal paadunnu tharalithamaay
maayaavasanthangalaadunnu
nin divya soundarya lahariyumaay
swarlokamen munnil vidarunnu
mizhikal niraye malarsharangal
ninte mozhiyil swarasugandham
ponnashokangal poothu vidarunnu
ninte ponvaniyil
(neelakamaladalam)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാരിക്കിക്കിളി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
കൈ താളം കേട്ടില്ലേ
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ആരോടു ഞാന്‍ എന്റെ കഥ പറയും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
എവിടെ എന്‍ ദുഃഖം (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
എവിടെ എന്‍ ദുഃഖം
ആലാപനം : നവീൻ നമ്പൂതിരി   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ഉണരും വരെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
നീല കമലദളം അഴകിന്‍ അലകളില്‍ (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
കൈത്താളം കേട്ടില്ലേ [M]
ആലാപനം : ബിജു നാരായണന്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം