വെള്ളാരം കുന്നത്ത് ...
ചിത്രം | ഇംഗ്ലിഷ് മീഡിയം (1999) |
ചലച്ചിത്ര സംവിധാനം | പ്രദീപ് ചൊക്ലി |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | രവീന്ദ്രന് |
ആലാപനം | ബിജു നാരായണന് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on May 12, 2011 വെള്ളാരംകുന്നത്ത് തിങ്കളിതാ പൊങ്ങുന്നേ വെള്ളിപ്പൂം കൊലുസ്സിട്ടു പെണ്ണാളും തുള്ളുന്നേ (2) തുള്ളാരം തുള്ളി വരും കുഞ്ഞിക്കിളി പാറുന്നേ തുള്ളിയോടിയും ചിന്തു പാടിയും തുള്ളിയാടിടാം നമ്മൾക്കാഘോഷം (വെള്ളാരംകുന്നത്ത്...) മനമിന്നൊരു തേന്മാവ് മയിലാടും പൂങ്കാവ് കടലോര പൂവലയിൽ കളിയാടും പൂന്തോണി ഇനി നാവിൽ പാട്ടുണ്ട് ദ്രുതതാള ചോടുണ്ട് മണിനാഗം പോലഴകായ് ഉടലാടും ചേലുണ്ട് കളിയാടും പൈങ്കിളിയേ ........ ഇട നെഞ്ചിൽ കനിവില്ലേ ഇണ പാടും പാട്ടില്ലേ വെട്ടു താളമായ് ഒത്തു ചേർന്നു നാം നൃത്തമാടിടാം ചേലിൽ (വെള്ളാരംകുന്നത്ത്...) മധു പെയ്യും പുഷ്പങ്ങൾ വരവേൽക്കും താലങ്ങൾ കണിവാഴ തൊങ്ങലുകൾ കനവൂറും പൊന്നലകൾ ശ്രുതി മൂളി ചാഞ്ചാട് മണിവർണ്ണ പൂമ്പാറ്റേ നുര ചിന്നും ചിരിയോടെ നിറയുന്നു തേൻ ചോല കളിവാക്കിൻ കിങ്ങിണിയോ... ലയമാർന്ന പൂവിനകം ലാവണ്യ തേൻകൂട് പ്രേമലോലനായ് രാഗരൂപനായ് ഓളമാർന്നു വാ പൂങ്കാറ്റേ (വെള്ളാരംകുന്നത്ത്...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 12, 2011 Vellaaram kunnathu thinkalithaa pongunne Vellippoom kolussittu pennaalum thullunne (2) Thullaaram thulli varum kunjikkili paarunne Thulliyodiyum chinthu paadiyum Thulliyaadidaam nammalkkaaghosham (Vellaaram kunnathu..) Manaminnoru thenmaavu mayilaadum poonkaavu kadalora poovalayil kaliyaadum poonthoni ini naavil paattundu druthathaala chodundu maninaagam polazhakaay udalaadum chelundu kaliyaadum painkiliye... idanenchil kaniville ina paadum paattille vettu thaalamaay othu chernnu naam nruthamaadidaam chelil (Vellaaram kunnathu..) Madhu peyyum pushpangal varavelkkum thaalangal kanivaazha thongalukal kanavoorum ponnalakal sruthi mooli chaanchaadu manivarnna poompaatte nura chinnum chiriyode nirayunnu then chola kalivaakkin kinginiyo layamaarnna poovinakam laavanya thenkoodu premalolanaay raagaroopanaay olamaarnnu vaa poonkaatte (Vellaaram kunnathu..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അനുരാഗപ്പുഴവക്കിൽ
- ആലാപനം : പട്ടണക്കാട് പുരുഷോത്തമന്, സുസ്മിത | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- ചൊല്ലീടാം സുല്ലു സുന്ദരി
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- തുളുമ്പും
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- നിലാവോ നീര്മിഴിത്താമരയില്
- ആലാപനം : ദലീമ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- വെയിലിന്റെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- വെള്ളാരംകുന്നത്തു് (F)
- ആലാപനം : ദലീമ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്