വെയിലിന്റെ ...
ചിത്രം | ഇംഗ്ലിഷ് മീഡിയം (1999) |
ചലച്ചിത്ര സംവിധാനം | പ്രദീപ് ചൊക്ലി |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | രവീന്ദ്രന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by vikasvenattu@gmail.com on January 19, 2010 വെയിലിന്റെ ഒരു തൂവല്‍ മാത്രം മറന്നിട്ട് വേനല്ക്കിനാക്കിളി കൂടൊഴിഞ്ഞു ഒരു തുള്ളി നീല നിലാവെളിച്ചം തേടി വാനിന്റെ ഇരുളില്‍ തളര്‍ന്നലഞ്ഞു (വെയിലിന്റെ) സന്ധ്യയും നക്ഷത്രരാത്രിയുമാച്ചെറു- സങ്കടപ്പക്ഷിയെ കൈയൊഴിഞ്ഞു കാറ്റിന്റെ വാതിലില്‍ മുട്ടിവിളിച്ചപ്പോള്‍ കാണാത്ത ഭാവത്തില്‍ മുഖം തിരിച്ചു (വെയിലിന്റെ) ആഞ്ഞിലിക്കൊമ്പത്തെ കുഞ്ഞരിപ്രാവുകള്‍ പിഞ്ചിളം കൊഞ്ചലാല്‍ പരിഹസിച്ചു നോവും കിനാവുമായ് മെല്ലെയാ രാപ്പാടി മഞ്ഞുനീര്‍ത്തുള്ളിപോല്‍ മാഞ്ഞുപോയി (വെയിലിന്റെ) ---------------------------------- Added by Susie on February 8, 2010 veyilinte oru thooval maathram marannittu venalkkinaakkili koodozhinju oru thulli neela nilavelicham thedi vaaninte irulil maranju (veyilinte) sandhyayum nakshathraraathriyumaa cheru sankadappakshiye kaiyyozhinju kaattinte vaathilil mutti vilichappol kaanaatha bhaavathil mukham thirichu (veyilinte) aanjilikkombathe kunjarippraavukal pinchilam konchalaal parihasichu novum kinaavumaay melleyaa raappaadi manjuneer thullipol maanjupoyi (veyilinte) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അനുരാഗപ്പുഴവക്കിൽ
- ആലാപനം : പട്ടണക്കാട് പുരുഷോത്തമന്, സുസ്മിത | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- ചൊല്ലീടാം സുല്ലു സുന്ദരി
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- തുളുമ്പും
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- വെള്ളാരം കുന്നത്ത്
- ആലാപനം : ബിജു നാരായണന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- നിലാവോ നീര്മിഴിത്താമരയില്
- ആലാപനം : ദലീമ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- വെള്ളാരംകുന്നത്തു് (F)
- ആലാപനം : ദലീമ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്