View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സിന്ദൂര സന്ധ്യേ ...

ചിത്രംദീപസ്തംഭം മഹാശ്ചര്യം (1999)
ചലച്ചിത്ര സംവിധാനംകെ ബി മധു
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by Kalyani on December 24, 2010

സിന്ദൂരസന്ധ്യേ പറയൂ നീ
പകലിനെ കൈവെടിഞ്ഞോ
അതോ രാവിന്‍റെ മാറിലടിഞ്ഞോ
നിൻ പൂങ്കവിളും നനഞ്ഞോ
സിന്ദൂരസന്ധ്യേ പറയൂ നീ
പകലിനെ കൈവെടിഞ്ഞോ...
നീ പകലിനെ കൈവെടിഞ്ഞോ.....

നിഴലേ ഞാന്‍ നിന്നെ പിന്‍തുടരുമ്പോള്‍
നീങ്ങുകയാണോ നീ
അകലേ..... നീങ്ങുകയാണോ നീ
അഴലേ നിന്നില്‍ നിന്നകലുമ്പോളെല്ലാം
അടുക്കുകയാണോ നീ എന്നിലേക്കടുക്കുകയാണോ നീ..
ഓ..ഓ..ഓ......
സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ
നീ പകലിനെ കൈവെടിഞ്ഞോ.......

മാനസം ചുംബിച്ച മന്ദാരവല്ലിയില്‍
മിഴിനീര്‍ മുകുളങ്ങളോ
അതോ കവിയും കദനങ്ങളോ
ആട്ടവിളക്കിന്‍റെ ഇടറുന്ന നാളത്തില്‍
നടനെന്നുമൊരു പാവയോ...
വിധി ചലിപ്പിക്കും വെറും പാവയോ...
ഓ..ഓ..ഓ..........
(സിന്ദൂരസന്ധ്യേ....)

 

----------------------------------

Added by Kalyani on December 24, 2010

Sindoora sandhye parayuu...nee pakaline kaivedinjo...
atho raavinte maariladinjo...nin poonkavilum nananjo...
sindoora sandhye parayuu...nee pakaline kaivedinjo..
nee pakaline kaivedinjo...

nizhale njaan ninne pinthudarumpol neengukayaano nee
akale.... neengukayaano nee....
azhale ninnil ninnakalumpolellaam
adukkukayaano nee..ennilekkadukkukayaano nee.. oh..oh..oh
sindoora sandhye parayuu nee pakaline kaivedinjo...
nee pakaline kaivedinjo...

maanasam chumbicha mandaara valliyil mizhineer mukulangalo
atho kaviyum kadanangalo...
aatta vilakkinte idarunna naalathil
nadanennumoru paavayo..
vidhi chalippikkum verum paavayo.... oh...oh...oh..
(sindoora sandhye....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിന്റെ കണ്ണിൽ വിരുന്നു വന്നു
ആലാപനം : രാധിക തിലക്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
സ്നേഹത്തിന്‍ പൂ നുള്ളി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
പ്രണയകഥ
ആലാപനം : മോഹന്‍ സിതാര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
കളവാണി നീയാദ്യം
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
എന്റെ ഉള്ളുടുക്കും കൊട്ടി
ആലാപനം : കെ ജെ യേശുദാസ്, രാധിക തിലക്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
നിന്റെ കണ്ണിൽ വിരുന്നു വന്നു (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
സിന്ദൂര സന്ധ്യേ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര