കോവാലനും ...
ചിത്രം | ആകാശഗംഗ (1999) |
ചലച്ചിത്ര സംവിധാനം | വിനയന് |
ഗാനരചന | എസ് രമേശന് നായര്‍ |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 1, 2010 കോവലനും കണ്ണകിയും പ്രേമമോടെ തമ്മിൽ ചോളനാട്ടിൽ യൗവനത്തിൻ തേൻ നുകർന്നേ വാണു മാധവിയിൽ കോവലനു സ്നേഹമുണ്ടായ് തീർന്നു ജായയെയും വേർപിരിഞ്ഞു പാവമായ് ദേവി ധൂർത്തു മൂലം കോവലന്റെ കീർത്തിയെല്ലാം പോയൊഴിഞ്ഞു മാപ്പു ചൊല്ലി വീടണഞ്ഞു മാധവിയു വേർപിരിഞ്ഞു തിന്തിമിത്താരോ തക തിമി തിന്തിമിത്താരോ തക തിമി തിത്തേയ് തക തിത്തെയ് തക തിത്തെയ് തക തിത്തെയ് തക തിത്തെയ് തക തിന്തിമിത്തോം പോയതെല്ലാം വീണ്ടെടുക്കാൻ മാമധുര തന്നിൽ പോയിതല്ലോ കണ്ണകിയും കോവലനും പിന്നെ സങ്കടമിങ്ങനെ വന്നു പിണഞ്ഞത് തൻ വിധിയെന്നു നിനച്ചാൾ ദേവി തന്റെ ചിലമ്പിലൊരെണ്ണം വിൽക്കാൻ ശങ്കയെഴാതെ കൊടുത്തയച്ചാൾ ദുഷ്ടനാമൊരു പൊന്നും തട്ടാൻ ഇഷ്ടമോടെ വന്നാൻ കോവലന്റെ കൈയ്യിൽ നിന്നാ കാൽച്ചിലമ്പും കൊണ്ടാൻ പാണ്ഡ്യറാണിതൻ ചിലമ്പ് കണ്ടു പണ്ടീ പൊൻതട്ടാൻ പാപചിന്ത തീണ്ടിടാതെ മോഷണവും ചെയ്താൻ നിരപരാധിയാം കോവലനുടെ ചിലമ്പെടുത്തവൻ കാട്ടീ പലതുമേഷണി പറഞ്ഞു മന്നവൻ ഉടനെ കല്പിച്ചതേവം കള്ളനെ കൊല്ല് ചിലമ്പെന്റെ പെണ്ണിനു നൽക് അവളുടെ കണ്ണിലും വില്ല് വിരിയണം കാരിയം ചൊല്ല് ഭടരുടന് കോവലനെ കൊന്നവിടെ , കേതിനയും തീർത്തത് ഞാൻ ചൊല്ലുന്ന നേരം മധുരയിൽ ചെല്ലുന്നു ദേവി വഴക്കിട്ടു തല്ലുന്നു മാറിൽ തെളിയുന്നു നെല്ലും പതിരും ഒരു മുല താൻ പറിക്കുന്നു മിഴികളിൽ തീ പറക്കുന്നു എരിയുന്നു പാണ്ഡ്യഭൂമി പ്രതികാരം ചെയ്യുന്നു ദേവി മുടിയുന്നു സർവവും മണ്ണിൽ മുടിയഴിച്ചാളും മിഴിയോടെയവൾ നിൽക്കുന്ന നില്പെന്റെ തോഴീയൊതുങ്ങില്ല വാക്കുകളിൽ ദേവി പോരുന്നു തെക്കുള്ള ദിക്കുകളിൽ കാത്തു രക്ഷിച്ചു കൊള്ളുന്നു ദുഃഖങ്ങളിൽ (കോവലനും..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 9, 2011 Kovalanum kannakiyum premamode thammil cholanaattil youvanathin then nukarnne vaanu maadhaviyilkovalanu snehamundaay theernnu jayayeyum verpirinju paavamaay devi dhoorthu moolam kovalante keerthiyellam poyozhinju maappu cholli veedananju maadhaviyum verpirinju thinthimithaaro thakathimi thinthimithaaro thakathimi Thithey thaka thithey thaka thithey thaka Thithey thaka thithey thaka thanthimithom Poyathellam veendedukkan maamadhura thannil poyithallo kannakiyum kovalanum pinne sankadamingane vannu pinanjathu than vidhiyennu ninachaal devi thante chilampilorennam vilkkaan shankayezhaathe koduthayachaal Dushtanaamoru ponnum thattaan ishtamode vannaan kovalante kaiyyil ninnaa kaalchilampum kondaan Paandyarani than chilampu kandu pandee ponthattaan paapachintha theendidaathe moshanavum cheythaan niraparaadhiyaam kovalanude chilampeduthavan kaatti palathumeshani paranju mannavan Udane kalpichathevam kallane kollu chilampente penninu nalku avalude kannilum villu viriyanam kaariyam chollu bhadarudan kovalane konnavide kethinayum theerthathu njaan Chollunna neram madhurayil chellunnu devi vazhakkittu thallunnu maaril theliyunnu nellum pathirum Oru mula thaan parikkunnu Mizhikalil thee parakkunnu eriyunnu paandiya bhoomi prathikaaram cheyyunnu devi mudiyunnu sarvavum mannil Mudiyazhichaalum mizhiyodeyaval nilkkunna nilpente thozheeyothungilla Vaakkukalil devi porunnu thekkulla dikkukalil kaathu rakshichu kollunnu dukhangalil (Kovalanum..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരു മഞ്ഞുതുള്ളിയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന് നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- പുതുമഴയായ്
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന് നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- കൈനിറയെ
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : എസ് രമേശന് നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- വൈകാശിത്തിങ്കളിറങ്ങും
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന് നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- വൈകാശി തിങ്കൾ [D]
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : എസ് രമേശന് നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- മണിമഞ്ചലേറി
- ആലാപനം : സുദീപ് കുമാര്‍ | രചന : എസ് രമേശന് നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- പുതുമഴയായ്
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന് നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്