View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൈനിറയെ ...

ചിത്രംആകാശഗംഗ (1999)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംകെ ജെ യേശുദാസ്, സുജാത മോഹന്‍

വരികള്‍

Added by madhavabhadran@yahoo.co.in on January 23, 2010

(m) കൈനിറയേ സ്നേഹവുമായി നിന്നെത്തേടി വന്നു
ഈ ജന്മം ഞാന്‍ തന്നു മോഹപ്പൂക്കള്‍ തന്നു ചൂടുവാന്‍

(f) കണ്‍നിറയും വെട്ടവുമായ് കണ്ടല്ലോ ഞാനന്നേ
നാം ഒന്നായിപ്പിന്നെ ഈ മണ്ണിന്‍ ദാഹമല്ലോ ജീവിതം
(m) ആത്മാവില്‍ ഒന്നായിത്തീരും വേളയില്‍
(f) ആശിച്ചതെന്തേ ഇന്നു മൂകമായി
(m) കിളിവാതില്‍ ചാരല്ലേ നീ തേന്‍നിലാവേ
(f) ഒരു നാളീമോഹം താനേ പൂവിടും
(m) നിന്‍ കൈക്കൂമ്പിളില്‍ ഈ സ്വപ്നം നല്‍കാം ഞാന്‍
(f) എന്തിനായി (m) ഹുഹൂം.. (f) എന്തിനായി

(താം ത തകധിമി താം ത തകജനു താം ത തജം ത തധിം ത ധിം
തകുതധിം തഝണുത ധിം ത തരികിട താം
തകിട തധിമി ത ഝണുത തകിടതാം
താംത തകിട തധിമി തകത തഝണു തകിട താം
തക തകിട ധിമി തകിട ഝണു തകിട താം
തകിട താം തഝണു താം തധിമി താം തകിട താം
തകിട തകിട താം തധിമി തകിട താം തജണു താം)

(m) ദൂരങ്ങള്‍ താണ്ടാന്‍ ഈ കുഞ്ഞിക്കിളിതന്‍ ചിറകില്ലേ
പാതിമെയ്യു നല്‍കുമ്പോള്‍ പൗര്‍ണ്ണമിയല്ലേ
വിറതുള്ളിപ്പൂവു നുള്ളി കാവു തീണ്ടണ കാറ്റേ വാ
മഴമിന്നല്‍ താലി ചാര്‍ത്തിയ പാലപൂത്തതു കാണാന്‍ വാ
(f) പൊന്നല ചുറ്റിവരുന്നൊരു കന്നിനിലാവിനു കണ്ണെഴുതാന്‍
ഇന്നലെ നമ്മുടെ വില്ലിനു വള്ളികള്‍ നല്‍കിയൊരഞ്ജനമെവിടെപ്പോയി
(m) കൈക്കുമ്പിളില്‍ ഈ സ്വപ്നം നല്‍കാം ഞാന്‍ (f) എന്തിനായി
(m) ഊഊം.. (f) എന്തിനായി
(m) കൈനിറയേ സ്നേഹവുമായി നിന്നെത്തേടി വന്നു
ഈ ജന്മം ഞാന്‍ തന്നു മോഹപ്പൂക്കള്‍ തന്നു ചൂടുവാന്‍

(e) പൂവിന്മേല്‍ പെണ്ണാളേ തമ്പ്രാട്ടി പെണ്ണാളേ
പൂവിന്‍റെ പൂവേ ഞാനേ.....
ഈ നാടും നീ വാഴ്...........

(m) ആരാരും കാണാതേ അറിയാതറിയാന്‍ കൊതിയില്ലേ
താഴ്ത്തി വെച്ച ദീപം പോല്‍ താമരയില്ലേ
മഴ തോര്‍ന്നാല്‍ പിന്നെയും കുളിര്‍ പെയ്തു നില്‍ക്കണ മനമില്ലേ
മിഴിയോരം പേടമാനുകള്‍ കാടിറങ്ങണ മനസ്സില്ലേ
(f) ഇന്നലെ ഇന്നലെയെന്നു പറഞ്ഞു മറന്ന നിലാവൊളിയെവിടെപ്പോയി
നിന്നെയും എന്നെയുംഒരു കുടനീട്ടി വിളിച്ച വസന്തമതെവിടെപ്പോയി
(m) കൈക്കുമ്പിളില്‍ ഈ സ്വപ്നം നല്‍കാം ഞാന്‍ (f) എന്തിനായി
(m) ഊഊം.. (f) എന്തിനായി
// കൈനിറയേ.............................//

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 9, 2011

Kai niraye snehavumaay ninnethedi vannu
ee janmam njan thannu mohappookkal thannu chooduvaan
Kannirayum vithavumaay kandallo njan anne
naam onnaayi pinne ee mannin daahamallo jeevitham
aathmaavil onnaayi theerum velayil
aashichathenthe innu mokamaay
kilivaathil chaaralle nee then nilaave
oru naalee moham thaane poovidunnu
nin kaikkumpilil ee swapnam nalkaam njaan
enthinaay oohum enthinaay

Doorangal thaandaan ee kunjikkili than chirakille
paathimeyyu nalkumpol pournnamiyalle
ila nulli poovu nulli kaavu theendana kaatte vaa
mazhaminnal thaali chaarthiya paala poothathu kaanaan vaa
Kinnari chuttiyorungi varunnoru
kanninilaavinu kannezhuthaan
innale nammude veyilinu vazhiyithu
nalkiyoranjanamevide poy
kaikkumpilil ee swapnam nalkaam njan
enthinaay oohum enthinaay
(kai niraye...)

Aaraarum kaanaathe ariyaathariyaan kothiyille
thaazhthi vecha deepam pol thaamarayille
mazha thornnaal pinneyum kulir peythu nilkkana manamille
mizhiyoram pedamaanukal kaadirangana manassille
innaleyinnaleyennu paranju maranja nilaavoli evideppoy
Ninneyum enneyum oru kuda neerthi vilicha vasanthavumevide poy
kaikkumpilil ee swapnam nalkaam njan
enthinaay oohum enthinaay
(kai niraye...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കോവാലനും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ഒരു മഞ്ഞുതുള്ളിയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പുതുമഴയായ്‌
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
വൈകാശിത്തിങ്കളിറങ്ങും
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
വൈകാശി തിങ്കൾ [D]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മണിമഞ്ചലേറി
ആലാപനം : സുദീപ് കുമാര്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പുതുമഴയായ്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്