View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊള്ളിമീൻ ...

ചിത്രംതിരകള്‍ക്കപ്പുറം (1998)
ചലച്ചിത്ര സംവിധാനംഅനിൽ ആദിത്യൻ
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by madhavabhadran on July 9, 2010
 
കൊള്ളിമീന്‍ കോറിയ വാനത്തു്
വെള്ളിയുദിക്കണ നേരത്തു്

കൊള്ളിമീന്‍ കോറിയ വാനത്തു്
വെള്ളിയുദിക്കണ നേരത്തു്
എന്നുള്ളില്‍ നീന്തണ സ്വര്‍ണ്ണമീനേ നിന്നെ
ഏഴു കടലിലും തേടി ഞാന്‍ (2)

ആകാശത്തപ്പനു് കടലമ്മയ്ക്കൊരു
പുടവകൊടുക്കാന്‍ പൂതി
ഒന്നു കെട്ടിപ്പിടിക്കാന്‍ പൂതി
(ആകാശത്തപ്പനു് )
രാവിന്റെ പുള്ളിപ്പുടവയും നീട്ടി (2)
മേലേയിരിപ്പാണു് കര‍ഞ്ഞിരിപ്പാണു്
മൂപ്പന്‍ കരഞ്ഞിരിപ്പാണു്
ഓ...
(കൊള്ളിമീന്‍ )

ഓളഞൊറിവെച്ച് മിന്നിത്തിളങ്ങണ
നീലമേലാടയും ചുറ്റി
നല്ല പൂനുരപ്പുഞ്ചിരി പാറ്റി
(ഓളഞൊറിവെച്ച് )
തുള്ളിക്കളിക്കും കടലിനെ നോക്കി (2)
നീറിയിരിപ്പാണു് തേങ്ങിയിരിപ്പാണു്
മൂപ്പന്‍ തേങ്ങിയിരിപ്പാണു്
ഓ...
(കൊള്ളിമീന്‍ )


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 4, 2010
 


Kollimeen koriya vaanathu
velliyudikkunna nerathu

Kollimeen koriya vaanathu
velliyudikkunna nerathu
ennullil neenthana swarnnameene ninne
ezhu kadalilum thedi njaan

Aakaashathappanu kadalammaykkoru
pudava kodukkaan poothi
onnu kettippidikkaan poothi
raavinte pullippudavayum neetti
meleyirippaanu karanjirippaanu
mooppan karanjirippaanu Oh...
(Kollimeen...)


Olanjori vechu minnithilangana
neela melaadayum chutti
nalla poonura punchiri paati
thullikkalikkum kadaline nokki
neeriyirippaanu thengiyirippaanu
mooppan thengiyirippaanu
oh...(Kollimen..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരയുടെ മാറില്‍ തലോടി
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജോണ്‍സണ്‍
മുങ്ങാതെ കിട്ടിയ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജോണ്‍സണ്‍
ആഴിയലപ്പൂങ്കുളിരാട്ടം
ആലാപനം : സുജാത മോഹന്‍, കോറസ്‌, മനോജ്‌ കൃഷ്ണന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജോണ്‍സണ്‍
മിഴിനീരുകൊണ്ടുതീർത്തുദൈവം
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജോണ്‍സണ്‍
ആഞ്ഞു തുഴഞ്ഞു
ആലാപനം : മനോജ്‌ കൃഷ്ണന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജോണ്‍സണ്‍
മിഴിനീരുകൊണ്ടുതീർത്തുദൈവം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജോണ്‍സണ്‍
കരയുടെ മാറില്‍ തലോടി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജോണ്‍സണ്‍