തെക്കുംകൂറടിയാത്തി ...
ചിത്രം | അശ്വമേധം (1967) |
ചലച്ചിത്ര സംവിധാനം | എ വിന്‍സന്റ് |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | ബി വസന്ത |
വരികള്‍
Lyrics submitted by: Sreedevi Pillai Thekumkooradiyaathi thaliru pullothi Sarppampaattinu paadaan poy Kudavum kinnavum veenayum konde Koode pullonum paadaan poy Naalukettinte thekkini muttathu Naagappaala than thanalathu Mannaarshaalayil aayilyathin naalil Manjalu kondu kalamezhuthi avar Manjalu kondu kalamezhuthi (Thekkum) Kuli kazhinjeeranum chuttikkonde Kurumozhi mullappoo choodikkonde Kazhinja kollam pookkulayenthi Kalathil thulliya kannippennu-njaan Kalathil thulliya kannippennu (Thekkum) Paalchunangu padarnnu pidichu Pookkilakkai viral maravichu Illathumkaavile sarppathaanmaare Innenne enthe vilikkathu Ningal innenne enthe vilikkaathu (Thekkum) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ തെക്കുംകൂറടിയാത്തി തളിരു പുള്ളോത്തി സർപ്പം പാട്ടിനു പാടാൻ പോയ് കുടവും കിണ്ണവും വീണയും കൊണ്ടേ കൂടെ പുള്ളോനും പാടാൻ പോയ് നാലുകെട്ടിന്റെ തെക്കിനി മുറ്റത്ത് നാഗപ്പാല തൻ തണലത്ത് മണ്ണാർശ്ശാലയിൽ ആയില്യത്തിന്‍ നാളിൽ മഞ്ഞളു കൊണ്ടു കളമെഴുതി അവൾ മഞ്ഞളു കൊണ്ടു കളമെഴുതി (തെക്കും) കുളി കഴിഞ്ഞീറനും ചുറ്റിക്കൊണ്ടേ കുറുമൊഴിമുല്ലപ്പൂ ചൂടിക്കൊണ്ടേ കഴിഞ്ഞ കൊല്ലം പൂക്കുലയേന്തി കളത്തിൽ തുള്ളിയ കന്നിപെണ്ണ് - ഞാൻ കളത്തിൽ തുള്ളിയ കന്നിപെണ്ണ് (തെക്കും) പാല്‍ച്ചുണങ്ങു പടര്‍ന്നു പിടിച്ചൂ പൂക്കിലക്കൈവിരല്‍ മരവിച്ചു ഇല്ലത്തുംകാവിലെ സർപ്പത്താന്മാരേ ഇന്നെന്നെ എന്തേ വിളിക്കാത്തു നിങ്ങൾ ഇന്നെന്നെ എന്തേ വിളിക്കാത്തു (തെക്കും) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏഴു സുന്ദര രാത്രികള്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കറുത്ത ചക്രവാളമതിലുകള്‍
- ആലാപനം : പി സുശീല, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഒരിടത്തു ജനനം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഉദയഗിരി ചുവന്നു
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ