View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാരവേണു ...

ചിത്രംമി. ബട്ളര്‍ (2000)
ചലച്ചിത്ര സംവിധാനംശശി ശങ്കർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ എസ്‌ ചിത്ര, കല്യാണി മേനോന്‍

വരികള്‍

Added by vikasvenattu@gmail.com on November 12, 2008രാരവേണു ഗോപബാലാ
രാജിത സദ്‌ഗുണ ജയശീല...
അമ്പാടിക്കുയിലല്ലേ പൊന്നോടക്കുഴലല്ലേ
നറുവെണ്ണക്കുടമല്ലേ നീയെന്‍ കണ്ണാ...

(രാരവേണു)

പീലിതരാം ചെറുഗോപി തൊടാം
പീതാംബരവും ചാര്‍ത്തീടാം
പൈക്കളിതാ പൂംപൈക്കളിതാ
മേയ്ക്കാനിതിലെ നീ വരുമോ
കുളിരാര്‍ന്നൊഴുകും യമുനാനദിയില്‍
നീരാടാന്‍ നീ വന്നാട്ടേ...
കാല്‍ത്തള തുള്ളി നടക്കാം
ഈ കാട്ടിലൊളിച്ചു കളിക്കാം
കോടക്കാറൊളിവര്‍ണ്ണാ നിന്നെ
കോരിയെടുത്തൊന്നൂഞ്ഞാലാട്ടാം

(രാരവേണു)

രാഗിണിയാം യുവരാധയിതാ
രാസോല്ലസിതം പാടുകയായ്
ഭാമയിതാ നിന്‍ ഭാമയിതാ
വിരഹിണിയായ് കേഴുന്നൂ
വനവേണുവുമായ് വരു നീയരികില്‍
മായാവൃന്ദാവനിയില്‍...
നിന്റെ നഖത്തല മെല്ലെ
എന്‍ നെഞ്ചിലുരഞ്ഞു മുറിഞ്ഞു
പീലിപ്പൂമുടി കാറ്റിലുലഞ്ഞു
മനസ്സിനകത്തണിമഞ്ഞു കിനിഞ്ഞു

(രാരവേണു)

----------------------------------

Added by Susie on July 21, 2010

raaravenu gopabaala
raajitha sadguna jayasheela....

raaravenu gopabaala
raajitha sadguna jayasheela
ambaadikkuyilalle ponnodakkuzhalalle
naruvennakkudamalleneeyen kannaa
(raaravenu)

peeli tharaam cheru gopi tharaam
peethaambaravum chaartheedaam
paikkalithaa poom paikkalithaa
meykkaanithile nee varumo
kuliraarnnozhukum yamunaa nadiyil
neeraadaan nee vannaatte
kaalthala thulli nadakkaam - ee
kaattil olichu kalikkaam
kodakkaarolivarnnaa ninne
koriyeduthonnoonjaalaattaam
(raaravenu)

raaginiyaam yuva raadhayithaa
raasollasitham paadukayaay
bhaamayithaa nin bhaamayithaa
virahiniyaay kezhunnu
vanavenuvumaay varu neeyarikil
maayaavrindaavaniyil
ninte nakhathala melle
en nenchiluranju murinju
peelippoomudi kaattilulanju
manassinakathani manju kininju
(raaravenu)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിരഹിണി രാധേ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
മുത്താരം
ആലാപനം : എം ജി ശ്രീകുമാർ, ഹരിണി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
നിഴലാടും ദീപമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
കുണുക്കു പെണ്മണിയെ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, ഇന്നസെന്റ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
നിഴലാടും ദീപമെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍