View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദൂരേ ഒരു താരം ...

ചിത്രംമീനത്തിൽ താലികെട്ട് (1998)
ചലച്ചിത്ര സംവിധാനംരാജന്‍ ശങ്കരാടി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by jacob.john1@gmail.com on November 14, 2009
(M) ദൂരെ ഒരു താരം താഴെയൊരു തീരം ദൂതിനൊരു കാണാ .....(humming)

(M) ദൂരെ ഒരു താരം താഴെയൊരു തീരം
ദൂതിനൊരു കാണാ കാറ്റു കളഹംസം (ദൂരെ ഒരു ....)

(M) ചില്ലു വെയിലായാലും രാത്രി മഴയായാലും
നിന്റെ കിളി വാതില്‍ക്കല്‍ വന്നു വിളിക്കാമെന്റെ മുത്തേ .....
എകാന്തമാം ഈ സന്ധ്യയില്‍
പ്രേമാര്‍ദ്രമാം ഈ വേളയില്‍
(F) ദൂരെ ഒരു താരം താഴെയൊരു തീരം
ദൂതിനൊരു കാണാ കാറ്റു കളഹംസം

(M) മായക്കൂടാരത്തില്‍ മാടപ്രാവേ നിന്റെ
മൂളിപ്പാട്ടിന്‍ സ്വരം മെല്ലെ കേള്‍ക്കുന്നു ഞാന്‍
(F) മായക്കൂടാരത്തില്‍ മാടപ്രാവേ നിന്റെ
മൂളിപ്പാട്ടിന്‍ സ്വരം മെല്ലെ കേള്‍ക്കുന്നു ഞാന്‍
മാറോടു ചേരാം ചാരെ പറന്നിറങ്ങാം
(M) നോവും നെഞ്ചിലെ മിഴി നീരിന്‍ തുള്ളികള്‍
മിഴിത്തൂവലാലെ കവര്‍ന്നെടുക്കാം
(F) ആരാരിരം താരാട്ടിനാല്‍
(D) ആനന്ദമായ്‌ ചേര്‍ന്നാടിടാം
(F) ദൂരെ ഒരു താരം താഴെയൊരു തീരം
ദൂതിനൊരു കാണാ കാറ്റു കളഹംസം

(F) എല്ലാം സ്വപ്നങ്ങളോ ഏതോ വര്‍ണ്ണങ്ങളോ
എന്റെ രാഗാര്‍ദ്രമാം ജന്മ സാഫല്യമോ
(M) എല്ലാം സ്വപ്നങ്ങളോ ഏതോ വര്‍ണ്ണങ്ങളോ
എന്റെ രാഗാര്‍ദ്രമാം ജന്മ സാഫല്യമോ
കാണാതെ കാണും മോഹ കുയില്‍ കുരുന്നെ
മഞ്ഞില്‍ മുങ്ങുമീ മഴവില്ലിന്‍ ചില്ലയില്‍
മലര്‍ തിങ്കളായ്‌ നീ തെളിഞ്ഞുവെങ്കില്‍
(F) ഈ രാത്രിയില്‍ നിന്‍ വേണുവില്‍
ഹിന്ദോളമായ്‌ ഞാന്‍ മാറിടാം

(M) ദൂരെ ഒരു താരം താഴെയൊരു തീരം
(F) ദൂതിനൊരു കാണാ കാറ്റു കളഹംസം
(M) ചില്ലു വെയിലായാലും രാത്രി മഴയായാലും
നിന്റെ കിളി വാതില്‍ക്കല്‍ വന്നു വിളിക്കാമെന്റെ മുത്തേ .....
(D) എകാന്തമാം ഈ സന്ധ്യയില്‍
പ്രേമാര്‍ദ്രമാം ഈ വേളയില്‍

----------------------------------

Added by ------ & corrected by jacob.john1 on November 14, 2009
(M) Doore oru thaaram thaazheyoru theeram
Doothinoru kanaa.....(humming)

(M) Doore oru thaaram thaazheyoru theeram
Doothinoru kanaa kaattu kalahamsam (doore oru....)

(M) Chillu veyilaayaalum raathri mazhayaayaalum
Ninte kili vaathilkkal vannu vilikkaamente muthe.....
Ekaanthamaam ee sandhyayil
Premaardramaam ee velayil
(F) Doore oru thaaram thaazheyoru theeram
Doothinoru kanaa kaattu kalahamsam

(M) Maayakkoodaarathil maada praave ninte
Mooli paattin swaram melle kelkkunnu njaan
(F) Maayakkoodaarathil maada praave ninte
Mooli paattin swaram melle kelkkunnu njaan
Maarodu cheraam chaare parannirangaam
(M) Novum nenjile mizhi neerin thullikal
Mizhi thoovalaale kavarnnedukkaam
(F) Aaraariram thaaraattinaal
(D) Aanandamaay chernnaadidaam
(F) Doore oru thaaram thaazheyoru theeram
Doothinoru kanaa kaattu kalahamsam

(F) Ellaam swapnangalo etho varnnangalo
Ente ragaardramaam janma saaphalyamo
(M) Ellaam swapnangalo etho varnnangalo
Ente ragaardramaam janma saaphalyamo
Kanaathe kaanum moha kuyil kurunne
Manjil mungumee mazha villin chillayil
Malar thinkalaay nee thelinjuvenkil
(F) Ee raathriyil nin venuvil
Hindolamaay njaan maaridaam

(M) Doore oru thaaram thaazheyoru theeram
(F) Doothinoru kanaa kaattu kalahamsam
(M) Chillu veyilaayaalum raathri mazhayaayaalum
Ninte kili vaathilkkal vannu vilikkaamente muthe.....
(D) Ekaanthamaam ee sandhyayil
Premaardramaam ee velayil


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാണാകൂട്ടിൻ
ആലാപനം : എം ജി ശ്രീകുമാർ, രെജു ജോസഫ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
ഒരു പൂവിനെ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
മാരിവില്ലിൻ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
ആരോമലേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
മാരിവില്ലിന്മേൽ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
ഒരു പൂവിനെ
ആലാപനം : സുജാത മോഹന്‍, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
ദൂരേ ഒരു താരം [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍