View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശരണം ശരണമേ ...

ചിത്രംശബരിമല ശ്രീ ധര്‍മ്മശാസ്താ (1970)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംജയ വിജയ

വരികള്‍

ശരണം ശരണം ശബരിഗിരീശാ
ശരണം ശരണം ജഗദീശാ.........

ശരണം ശരണമേ ശരണം പൊന്നയ്യപ്പാ
അയ്യപ്പാ ശരണം ശരണം പൊന്നയ്യപ്പാ
ഇരുമുടിക്കെട്ടുമേറ്റി പടിയിറങ്ങുമ്പോൾ നെഞ്ചിൽ
വിരിയുന്നു ഭക്തിയുടെ കതിർക്കുലകൾ സ്വാമി
(ശരണം ശരണം...)

സ്വാമിയേ ശരണമെന്ന വിളിയിലീ പ്രപഞ്ചത്തിൻ
സരമകൾ ഒതുങ്ങുന്നു നാദബ്രഹ്മമായ് സ്വാമി
(ശരണം ശരണം...)

എരുമേലിയമ്പലത്തിൽ പേട്ട തുള്ളി പാട്ടു പാടി
ഒരുമയോടയ്യപ്പന്മാർ പുറപ്പെടുന്നു സ്വാമി
(ശരണം ശരണം...)

വാവരുസ്വാമിയെ നന്നായ് വണങ്ങുന്നു പൂങ്കാവനം
പോയകാല വൈഭവത്തിൻ പൂ വിടർത്തുന്നു സ്വാമി
(ശരണം ശരണം...)

ഹരിഹര കഥ പാടി പേരേത്തോട്ടിലെത്തിടുമ്പോൾ
ഹരിഹരസുതൻ നമ്മെയനുഗ്രഹിക്കും സ്വാമി
(ശരണം ശരണം...)

കാളഘട്ടിയിലദംഭദർശനം ചെയ്തിറങ്ങുമ്പോൾ
അഴുതയിലല പാടും കീർത്തനം കേൾക്കാം സ്വാമി
(ശരണം ശരണം...)

പുലരുമ്പോൾ സ്നാനം ചെയ്തു കല്ലെടുത്തു നടക്കുന്നു
അഴുതമേടും കടന്നു യാത്ര ചെയ്യുന്നു സ്വാമി
(ശരണം ശരണം...)

കരിമുഖസോദരന്റെ കഥ പാടി നീങ്ങിടുമ്പോൾ
കല്ലിടേണ്ട “ കല്ലിടാംകുന്ന”ണഞ്ഞീടുന്നു സ്വാമി
(ശരണം ശരണം...)

അഴുതയിറക്കം താണ്ടി കരിയിളം തോടും താണ്ടി
അയ്യപ്പന്മാർ കരിമല നടയിലെത്തും സ്വാമി
(ശരണം ശരണം...)

കരിമല കയറുമ്പോൾ കാലിടറാതിരിക്കുവാൻ
കാമവൈരീസുതഗീതി മുഴക്കീടേണം സ്വാമി
(ശരണം ശരണം...)

പന്തളവാസനെച്ചൊല്ലി ഭക്തിഗാനം പാടി നമ്മൾ
പമ്പാനദിക്കരെ കണ്ടു പുളകം കൊള്ളും സ്വാമി
(ശരണം ശരണം...)

പമ്പയാറിൻ കുളിരലത്തെളിനീരിൽ മുങ്ങീടേണം
സങ്കടങ്ങളഖിലവും മറന്നീടേണം സ്വാമി
(ശരണം ശരണം...)

ഇമ്പമോടെയന്നദാനം നടത്തി നാം മുന്നേറുമ്പോൾ
തമ്പുരാന്റെ പമ്പവിളക്കകലെ കാണാം സ്വാമി
(ശരണം ശരണം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹരിശ്രീയെന്നാദ്യമായ്‌
ആലാപനം : നാണു ആശാൻ   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഉന്മാദിനികള്‍ ഉദ്യാനലതകള്‍
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഹേമാംബരാഡംബരി
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഞാറ്റുവേലയ്ക്കു ഞാൻ നട്ട
ആലാപനം : പി സുശീലാദേവി   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ത്രിപുര സുന്ദരീ നാഥന്‍
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ജയ വിജയ, കെ കെ ബാലന്‍, എം ഹെന്‍റി, ആര്‍ സി സുരേഷ്, എസ് ജോസഫ്, വൈക്കം ഗോപിനാഥ്, വി ടി അരവിന്ദാക്ഷ മേനോന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
എല്ലാം എല്ലാം
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ജയ വിജയ, കെ കെ ബാലന്‍, എം ഹെന്‍റി, ആര്‍ സി സുരേഷ്, എസ് ജോസഫ്, വൈക്കം ഗോപിനാഥ്, വി ടി അരവിന്ദാക്ഷ മേനോന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഓം നമസ്തെ സർവ്വശക്ത
ആലാപനം : പി ജയചന്ദ്രൻ, കെ പി ബ്രഹ്മാനന്ദൻ, കേശവൻ നമ്പൂതിരി   |   രചന : കെ നാരായണ പിള്ള   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മധുരാപുര നായികെ
ആലാപനം : പി ലീല   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ശിവരാമ ഗോവിന്ദ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ലപന്നച്യുതാനന്ദ
ആലാപനം : കെ ജെ യേശുദാസ്, പി ലീല, അമ്പിളി, ലത രാജു, പി സുശീലാദേവി   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാർവ്വണേന്ദു
ആലാപനം : പി ലീല, അമ്പിളി, ലത രാജു, പി സുശീലാദേവി, ലീല വാര്യർ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മുദാകരാത്ത മോദകം [ഗണേശ പഞ്ചരത്നം]
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി, കെ പി ബ്രഹ്മാനന്ദൻ, ജയ വിജയ, ലത രാജു, പി സുശീലാദേവി   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നെയ്യിട്ട വിളക്കു
ആലാപനം : പി സുശീല   |   രചന : കെ നാരായണ പിള്ള   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കരാഗ്രേ വസതേ
ആലാപനം : അമ്പിളി   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ദർശനം പുണ്യ ദർശനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : എം പി ശിവം   |   സംഗീതം : ജയ വിജയ
അയ്യപ്പാ ശരണം
ആലാപനം : കെ ജെ യേശുദാസ്   |   രചന : എം പി ശിവം   |   സംഗീതം : ജയ വിജയ
ധ്യായേ ചാരു ജട
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഭൂതാനന്ദ സര്‍വ്വസ്വം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി