Moovanthithaazhvarayil ...
Movie | Kanmadam (1998) |
Movie Director | Lohithadas |
Lyrics | Gireesh Puthenchery |
Music | Raveendran |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical moovanthitthaazhvarayil venthurukun vin sooryan munnaazhichenkanalaay ninnulayil veezhumbol orutharipponthariyaay nin hridayam neerunnu nilaavalakkayyaal ninne vilolamaay thalodeedaam (2) aaraareeram........ (moovanthi) irulumee ekaantharaavil thiriyidum vaarthinkalaakkaam manassile mankoodinullil mayangunna ponveenayaakkaam orumulamthandaay nin chundathe novunnapaattinte eenangal njaanettuvaangaam orukulir thaaraattaay nee vaarkkum kanneerin kaanaappoo muthellaam ennullil korkkaam (moovanthi) kavilile kaanaanilaavil kanavinte kasthoori chaarthaam mizhiyile shokaardrabhaavam madhurikkum shreeraagamaakkaam eriveyil chaayum nin maadathin muttathe mandaarakkombathu manjaay njaan maaraam kinaavinte kunjikkurutholappanthal menanjittu mangalyathaaliyum chaarthaam (moovanthi) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന് മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍ മുന്നാഴി ചെങ്കനലായി നിന്നുലയില്‍ വീഴുമ്പോള്‍ ഒരു തരി പൊന്‍തരിയായി നിന് ഹൃദയം നീറുന്നു നില്ലാവലക്കൈയാല് നിന്നെ വിലോലമായി തലോടിടാം (൨) ആരാരിരം.... (മൂവന്തി .......) ഇരുളുമീ ഏകാന്തരാവില്‍ തിരിയിടും വാര്‍ത്തിങ്കളാക്കാം മനസ്സിലെ മണ്‍കൂടിനുള്ളില്‍ മയങ്ങുന്ന പൊന്‍വീണയാക്കാം ഒരു മുളംതണ്ടായ് നിന് ചുണ്ടത്തെ നോവുന്ന പാട്ടിന്റെ ഈണങ്ങള്‍ ഞാനേറ്റുവാങ്ങാം ഒരു കുളിര്‍ത്താരാട്ടായ് നീ വാര്‍ക്കും കണ്ണീരിന് കാണാപ്പൂ മുത്തെല്ലാം എന്നുള്ളില്‍ കോര്‍ക്കാം (മൂവന്തി .......) കവിളിലെ കാണാനിലാവില്‍ കനവിന്റെ കസ്തൂരി ചാര്‍ത്താം മിഴിയിലെ ശോകാര്‍ദ്രഭാവം മധുരിയ്ക്കും ശ്രീരാഗമാക്കാം എരിവെയില്‍ ചായം നിന്മാടത്തിന് മുറ്റത്തെ മന്ദാരക്കൊമ്പത്ത് മഞ്ഞായ് ഞാന്‍ മാറാം കിനാവിന്റെ കുന്നിക്കുരുത്തോലപ്പന്തല്‍ മെനഞ്ഞിട്ടു മംഗല്യത്താലിയും ചാര്‍ത്താം (മൂവന്തി......) |
Other Songs in this movie
- Manjakkiliyude
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Raveendran
- Thiruvaathira
- Singer : MG Sreekumar, Radhika Thilak | Lyrics : Gireesh Puthenchery | Music : Raveendran
- Doore karalilurukumoru
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Raveendran
- Manjakkiliyude
- Singer : Radhika Thilak | Lyrics : Gireesh Puthenchery | Music : Raveendran
- Thiruvaathira [CD]
- Singer : Radhika Thilak, Sudeep Kumar | Lyrics : Gireesh Puthenchery | Music : Raveendran