View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മലയണ്ണാര്‍ക്കണ്ണന്‍ മാര്‍കഴിത്തുമ്പിയെ(F) ...

ചിത്രംകൈക്കുടന്ന നിലാവ് (1998)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംകൈതപ്രം
ആലാപനംസുജാത മോഹന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 13, 2010

മലയണ്ണാർക്കണ്ണൻ മാർകഴിത്തുമ്പിയെ
മണവാട്ടിയാക്കും നേരമായ്
വരിനെല്ലിൻ പാടവും വാർമണിത്തെന്നലും
വേളിയ്ക്കൊരുങ്ങും കാലമായ്
വെള്ളാരം കുന്നിലെ വെണ്ണിലാവും
പൂക്കൈതപ്പുഴയിലെ പൊൻ മീനും
കുളവാഴക്കൂട്ടിലെ പാതിരാപ്പന്തലിൽ
മോതിരം മാറും മുഹൂർത്തമായ്
(മലയണ്ണാർക്കണ്ണൻ...)

പേടമാൻ കിടാവും കുഞ്ഞുതിങ്കളും
സ്നേഹലോലരായി പാടിയാടുന്നു
തെല്ലു മാരിവില്ലും മഞ്ഞുതുള്ളിയും
ചില്ലുമേഘത്തേരിൽ പാഞ്ഞു പോകുന്നു
പൊന്നു പൂക്കുമാകാശം തൂമുത്തെടുത്തു ചാർത്തുന്നു
നിറവാർന്ന സന്ധ്യയിൽ നീ വന്ന വേളയിൽ
വാരിളം തൂവലാലെ നീയുഴിഞ്ഞുവോ
പ്രാവിനെ മാടപ്രാവിനെ
(മലയണ്ണാർക്കണ്ണൻ...)

വേനലിൻ വരമ്പിൽ പുൽത്തലപ്പുകൾ
മാരിയേറ്റു മെല്ലെപ്പൂവണിഞ്ഞുവോ
കണ്ണടച്ചുറങ്ങും കാശിത്തുമ്പകൾ
കൈത്തലോടലേൽക്കേ ചായുണർന്നുവോ
ഉള്ളിലുള്ള പൂവാലി പാൽചുരത്തി നിൽക്കുന്നു
പുലർകാല മഞ്ജിമയിൽ
നീ വന്ന വേളയിൽ തൂമുളം കൂടണഞ്ഞൊളിഞ്ഞു നോക്കിയോ
മൈനകൾ നാട്ടുമൈനകൾ
(മലയണ്ണാർക്കണ്ണൻ...)


Added by ജിജാ സുബ്രഹ്മണ്യൻ on December 23, 2010

Malayannaarkkannan maarkazhi thumpiye
manavaattiyaakkum neramaayi
varinellin paadavum vaarmanithennalum
velikkorungum kaalamaayi
vellaaram kunnile vennilaavum
pookkaithappuzhayile pon meenum
kulavaazhakkoottile paathiraappanthalil
mothiram maarum muhoorthamaayi
(Malayannaar...)

Pedamaan kidaavum kunju thinkalum
snehalolaraayi paadiyaadunnu
thellu maarivillum manjuthulliyum
chillumeghatheril paanju pokunnu
ponnu pookkumaakaasham thoomutheduthu chaarthunnu
niravaarnna sandhyayil nee vanna velayil
vaarilam thoovalaale neetuzhinjuvo
praavine maadapraavine
(Malayannaar...)

Venalin varampil pulthalappukal
maariyettu melle poovaninjuvo
kannadachurangi, kaashithumpakal
kaithalodalelkke chaayunarnnuvo
ullilulla poovaali paal churathi nilkkunnu
pularkaala manjimayil
nee vanna velayil thoomulam koodananjolinju nokkiyo
mainakal naattumainakal
(Malayannaar...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാലിട്ടു കണ്ണെഴുതും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : കൈതപ്രം
ഇനിയും പരിഭവം [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : കൈതപ്രം
കാവേരി തീരത്തെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : കൈതപ്രം
മലയണ്ണാര്‍ക്കണ്ണന്‍ മാര്‍കഴിത്തുമ്പിയെ (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : കൈതപ്രം
മംഗല ദീപവുമായ്‌
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : കൈതപ്രം
മംഗല ദീപവുമായ്‌
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : കൈതപ്രം
ഇനിയും പരിഭവം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : കൈതപ്രം
കാവേരി തീരത്തെ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : കൈതപ്രം