View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിന്നൽ കൈവള ...

ചിത്രംഹരികൃഷ്ണന്‍സ് (1998)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനകൈതപ്രം
സംഗീതംഔസേപ്പച്ചന്‍
ആലാപനംസുജാത മോഹന്‍

വരികള്‍

Added by jacob.john1@gmail.com on March 18, 2010
[chorus] അക്കരെ ഇക്കരെ അല്ലികാട്ടില്‍ ചക്കര മാമ്പഴം ഉണ്ടോ കാറ്റേ
ചിത്തിരവള്ളിയില്‍ ഊഞ്ഞാല്‍ ഉണ്ടോ കിക്കിളി കൂട്ടണ പീലികളുണ്ടോ

മിന്നല്‍ കൈവള ചാര്‍ത്തി മഴവില്‍ ഊഞ്ഞാല്‍ ആടും
മാരിക്കാര്‍മുകിലാളെ പോരൂ
അമ്പിളി വട്ടം തേടി രാപ്പുഴയോരത്തൂടെ
കുമ്പാള തോണിയേറി പോകാന്‍ വാ
ചെമ്മാനത്തുണ്ടേ ഞങ്ങള്‍ക്കമ്മാന കാവ്
അവിടൊരു താഴ്വാരത്തുണ്ടേ ഞങ്ങടെ ആമ്പല്‍ പൂവീട്
[chorus] ആതിര താഴിക കളിവീട്
[മിന്നല്‍ കൈവള ചാര്‍ത്തി..............................തോണിയേറി പോകാന്‍ വാ]

അടുത്തിങ്ങു വന്നാല്‍ വിടചൊല്ലി പോകല്ലേ
അകന്നു നീ എങ്ങോ ദൂരെ പോവല്ലേ [chorus] പോവല്ലേ
പരിഭവം കൊണ്ടു നിന്‍ കടമിഴികള്‍ നനയല്ലേ
ഒരുവാക്കും മിണ്ടാതെങ്ങോ മറയല്ലേ [chorus] മായല്ലേ
കൂട്ടിനു കന്നി നിലാവുണ്ടേ [chorus] നിലാവുണ്ടേ നിലാവുണ്ടേ
കരിമഷിയിട്ട കിനാവുണ്ടേ [chorus] കിനാവുണ്ടേ കിനാവുണ്ടേ
കാണാ കിളിമൊഴിയുണ്ടേ ചന്ദന മാമലയില്‍ പൂക്കണ ചന്ദന മാമലയില്‍
[chorus] ചന്ദനം പൂക്കണ മാമലയില്‍
[മിന്നല്‍ കൈവള ചാര്‍ത്തി..............................തോണിയേറി പോകാന്‍ വാ]

പടിപ്പൊന്നു വാതില്‍ പടിയേറി പോരുമ്പോള്‍
എനിക്കെന്തു നല്‍കും നീ എന്‍ കൂട്ടാളെ [chorus] കൂട്ടാളെ
ഇലത്തുമ്പില്‍ ആയിരം കറിവച്ചു വിളമ്പാം ഞാന്‍
കെറുവിച്ചു കടന്നേക്കല്ലേ വീട്ടാളെ [chorus] വീട്ടാളെ
പുലരിതുമ്പ ചോറുണ്ടേ [chorus] ചോറുണ്ടേ ചുടു ചോറുണ്ടേ
അന്തി ചോപ്പിന്‍ ചാറുണ്ടേ [chorus] ചാറുണ്ടേ ചെഞ്ചാറുണ്ടേ
കല്‍ക്കണ്ട കുന്നുണ്ടേ ചെമ്പക മാളികയില്‍ ഞങ്ങടെ ചെമ്പക മാളികയില്‍
[chorus] ചെമ്പകം പൂക്കണ മാളികയില്‍

[chorus] മിന്നല്‍ കൈവള ചാര്‍ത്തി മഴവില്‍ ഊഞ്ഞാല്‍ ആടും
മാരിക്കാര്‍മുകിലാളെ പോരൂ
അമ്പിളി വട്ടം തേടി രാപ്പുഴയോരത്തൂടെ
കുമ്പാള തോണിയേറി പോകാന്‍ വാ
(F) ചെമ്മാനത്തുണ്ടേ ഞങ്ങള്‍ക്കമ്മാന കാവ്
അവിടൊരു താഴ്വാരത്തുണ്ടേ ഞങ്ങടെ ആമ്പല്‍ പൂവീട്
[chorus] ആതിര താഴിക കളിവീട്
[(F) മിന്നല്‍ കൈവള ചാര്‍ത്തി..............................തോണിയേറി പോകാന്‍ വാ]


----------------------------------

Added by jacob.john1@gmail.com on March 18, 2010
[chorus] akkare ikkare allikaattil chakkara mambazham undo kaatte
chithiravalliyil unjaal undo kikkili koottana peelikal undo

minnal kaivala chaarthi mazhavil unjaal aadum
maarikarmukilaale poroo
ambili vattam thedi raappuzhayorathoode
kumbaala thoniyeri pokaan vaa
chemmaanathunde njagalkkammaana kaavu
avidoru thaazhvaarathunde njangade aambal pooveedu
[chorus] aathira thaazhika kaliveedu
(minnal kaivala chaarthi ..............................thoniyeri pokaan vaa)

aduthingu vannaal vidacholli pokalle
akannu nee engo doore povalle [chorus] povalle
paribhavam kondu nin kadamizhikal nanayalle
oruvaakkum mindathengo marayallae [chorus] maayalle
koottinu kanni nilaavunde [chorus] nilaavunde nilaavunde
karimashiyitta kinaavunde [chorus] kinaavunde kinaavunde
kaanaa kilimozhiyunde chandana maamalayil pookkana chandana maamalayil
[chorus] chandanam pookkana maamalayil
(minnal kaivala chaarthi ..............................thoniyeri pokaan vaa)

padipponnu vaathil padiyeri porumbol
enikenthu nalkum nee en koottale [chorus] koottale
ilathumbil aayiram karivachu vilampaam njan
keruvichu kadannekkalle veettaale [chorus] veettaale
pularithumpa chorunde [chorus] chorunde chudu chorunde
anthi choppin chaarunde [chorus] chaarunde chenchaarunde
kalkkanda kunnunde chembaka maalikayil njangade chembaka maalikayil
[chorus] chembakam pookkana maalikayil

[chorus] minnal kaivala chaarthi mazhavil unjaal aadum
maarikarmukilaale poroo
ambili vattam thedi raappuzhayorathoode
kumbaala thoniyeri pokaan vaa
chemmaanathunde njnagalkkammaana kaavu
avidoru thaazhvaarathunde njangade aambal pooveedu
[chorus] aathira thaazhika kaliveedu
(minnal kaivala chaarthi ..............................thoniyeri pokaan vaa)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നാമ്പൽ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
സമയമിതപൂർവ്വ[M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
പൊന്നേ പൊന്നമ്പിളി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
പൂജാബിംബം മിഴി തുറന്നു
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
സമയമിതപൂർവ്വ [F]
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
പൊന്നാമ്പൽ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
മിന്നൽ കൈവള വയലിൻ
ആലാപനം : ഔസേപ്പച്ചന്‍   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
സമയമിതപൂർവ്വ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍