View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മലയോര തീരം ...

ചിത്രംഉത്തരദേശം (1997)
ഗാനരചനപി കെ രവീന്ദ്രന്‍
സംഗീതംരവീന്ദ്രന്‍
ആലാപനംബിജു നാരായണന്‍

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ആ... ആ .... ആ. ...
മലയോര തീരം
മലയാള തീരം
മനസ്സിലൊരായിരം പൂക്കണി തീർക്കുന്ന
മഹിത മഹോജ്ജ്വല തീരം....

മലയോര തീരം
മലയാള തീരം
മലയോര തീരം
മലയാള തീരം
മനസ്സിലൊരായിരം പൂക്കണി തീർക്കുന്ന
മഹിത മഹോജ്ജ്വല തീരം
ഈ മലനാടിൻ തീരം
മാമലനാടിൻ തീരം...
(മലയോര തീരം ...)

തിങ്കൾക്കല തിരുനെറ്റിയിലങ്കക്കുറി ചാർത്തി
തുമ്പപ്പൂമേഘങ്ങൾ പീലിയാടീ
തിങ്കൾക്കല തിരുനെറ്റിയിലങ്കക്കുറി ചാർത്തി, തുമ്പപ്പൂമേഘങ്ങൾ പീലിയാടീ
തങ്കക്കതിരലയൊഴുകും നിൻ പട്ടു പൂമേനി
സങ്കൽപ്പ തീരമൊരുക്കീ
എന്നും സംഗീത തീർത്ഥമൊഴുക്കീ ...
(മലയോര തീരം ...)

ഋതുകന്യകൾ കുളിർ തെന്നലിലഴകിന്നമൃതേകി മധുരാനുഭൂതികൾ ഊയലാടീ
ഋതുകന്യകൾ കുളിർ തെന്നലിലഴകിന്നമൃതേകി
മധുരാനുഭൂതികൾ ഊയലാടീ
സ്വർണ്ണത്തരിവളയിളകും നിൻ രാഗസന്ധ്യകൾ
സൗവർണ്ണ തീരമൊരുക്കീ
എന്നും സൗഭാഗ്യ തീർത്ഥമൊഴുക്കീ ...
(മലയോര തീരം ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മകര നിലാവിന്റെ
ആലാപനം : ബിജു നാരായണന്‍   |   രചന : പി കെ രവീന്ദ്രന്‍   |   സംഗീതം : രവീന്ദ്രന്‍
മുഗ്ധ സങ്കല്‍പങ്ങള്‍
ആലാപനം : കെ എസ്‌ ചിത്ര, ശ്രീനിവാസ്   |   രചന : പി കെ രവീന്ദ്രന്‍   |   സംഗീതം : രവീന്ദ്രന്‍
സ്വര്‍ഗ സാഗരത്തില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി കെ രവീന്ദ്രന്‍   |   സംഗീതം : രവീന്ദ്രന്‍