View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിജന യാമിനി ...

ചിത്രംഋഷ്യശൃംഗന്‍ (1997)
ചലച്ചിത്ര സംവിധാനംസുരേഷ് ഉണ്ണിത്താൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by devi pillai on June 12, 2010
ഓമനത്തിങ്കള്‍ പാടിയ രാഗം
ഓര്‍മ്മയില്‍ വേദനയായി
ആതിരാത്താരകമായി ഓരോ പൂവും ഓരോ രാവും
തീരാനോവില്‍ തേങ്ങും നെഞ്ചില്‍ തേനലയായി
തഴുകും കുളിരായി

മോഹങ്ങളെല്ലാം പുഴയായ് തീര്‍ന്നാല്‍
ദാഹത്തിനര്‍ത്ഥമുണ്ടോ
സ്നേഹത്തിന്‍ ചിപ്പിയില്‍ മുത്തുവിളഞ്ഞാല്‍
മേഘത്തിന്നര്‍ത്ഥമുണ്ടോ
ഈ മിഴിനീര്‍ക്കടലിന്‍ നടുവില്‍
ജീവജലം എവിടെ?
പനിനീര്‍ക്കനിവിന്‍ മുകിലേ
പണ്ടത്തെ വേഴാമ്പല്‍ ഞാന്‍

തെറ്റിന്നു മണ്ണില്‍ മാപ്പില്ലെങ്കില്‍
മുറ്റത്തെ മുല്ലയുണ്ടോ
അശ്രുവിലുരുകും മനസ്സില്ലെങ്കില്‍
നക്ഷത്രദീപമുണ്ടോ
ഈ എരിതീക്കുടതന്‍ തണലില്‍
സ്നേഹമായ് വരുമോ
ഒരുനാള്‍ അറിയാക്കനലില്‍ നീറുന്ന ശലഭം ഞാന്‍


----------------------------------


Added by ജിജാ സുബ്രഹ്മണ്യൻ on January 6, 2011

Omanathinkal paadiya raagam
Ormmayil vedanayaayi
Aathiraathaarakamaayi oro poovum oro raavum
theeraanovil thengum nenchil thenalayaayi
thazhukum kuliraayi

Mohangalellaam puzhayil theernnaal
daahathinarthamundo
Snehathin chippiyil muthu vilanjaal
mohathinarthamundo
ee mizhineerkkdalil naduvil
jeevajaalam evide
panineerkkanivin mukile
pandathe vezhaampal njaan

Thettinu mannil maappillenkil
muttathe mullayundo
asruvilurukum manassillenkil
nakshathra deepamundo
ee eritheekkuda than thanalil
snehamaay varumo
orunaal ariyaakkanalil neerunna shalabham njaan



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്നേഹവാത്സല്യം
ആലാപനം : ജി വേണുഗോപാല്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജോണ്‍സണ്‍
വിഭാവരി രാഗം
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജോണ്‍സണ്‍
കോഴി പൂവന്റെ കോടി അടയാളം
ആലാപനം : ജോണ്‍സണ്‍, സി ഒ ആന്റോ, നടേശ്‌ ശങ്കര്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജോണ്‍സണ്‍
കൂഹു കുഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജോണ്‍സണ്‍
കാകാ കള്ളി കാക്കോത്തി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജോണ്‍സണ്‍
കാര്‍ത്തിക ദീപം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജോണ്‍സണ്‍
ഓം ഗം ഗണപതി (Bit)
ആലാപനം :   |   രചന : പരമ്പരാഗതം   |   സംഗീതം : ജോണ്‍സണ്‍
ഗുരുർ ബ്രഹ്മാ (Bit)
ആലാപനം : സുജാത മോഹന്‍   |   രചന : പരമ്പരാഗതം   |   സംഗീതം : ജോണ്‍സണ്‍