

Manjanippoonilaavu ...
Movie | Nagarame Nandi (1967) |
Movie Director | A Vincent |
Lyrics | P Bhaskaran |
Music | K Raghavan |
Singers | S Janaki |
Lyrics
Lyrics submitted by: Sreedevi Pillai manjanippoonilaavu peraattin kadavinkal manjalarachu vachu neeraadumbol manjanippoonilaavu peraattin kadavinkal manjalarachu vachu neeraadumbol manjanippoonilaavu ..... ellenna manam veeshum ennude mudikkettil mullappoo choodicha virunnukaaraa dhanumaasam pookkaitha malar choodi varumbol njaan angaye kinaavu kandu kothichirikkum... manjanippoonilaavu ..... paathiraappaalakal than viralinkal pournami mothiramaniyikkum malarmaasathil thaanniyoorambalathil kazhakakkaaraneppole thaamara maalayumaay chingamethumbol oru kochu panthalil oru kochu mandapam puliyilakkaramundum kinaavu kanden manjanippoonilaavu.... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍ മഞ്ഞളരച്ചു വെച്ചു നീരാടുമ്പോള്‍ മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍ മഞ്ഞളരച്ചു വെച്ചു നീരാടുമ്പോള്‍ മഞ്ഞണിപ്പൂനിലാവ് .... എള്ളെണ്ണ മണം വീശും എന്നുടെ മുടിക്കെട്ടില്‍ മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ ധനുമാസം പൂക്കൈത മലര്‍ ചൂടി വരുമ്പോള്‍ ഞാന്‍ അങ്ങയെ കിനാവു കണ്ടു കൊതിച്ചിരിക്കും മഞ്ഞണിപ്പൂനിലാവ്..... പാതിരാപ്പാലകള്‍തന്‍ വിരലിങ്കല്‍ പൌര്‍ണമി മോതിരമണിയിക്കും മലര്‍മാസത്തില്‍ താന്നിയൂരമ്പലത്തില്‍ കഴകക്കാരനെപ്പോലെ താമരമാലയുമായ് ചിങ്ങമെത്തുമ്പോള്‍ ഒരുകൊച്ചു പന്തലില്‍ ഒരുകൊച്ചുമണ്ഡപം പുളിയിലക്കരമുണ്ടും കിനാവുകണ്ടേന്‍ മഞ്ഞണിപ്പൂനിലാവ്..... |
Other Songs in this movie
- Kanniraavin
- Singer : P Susheela | Lyrics : P Bhaskaran | Music : K Raghavan
- Lillipoo
- Singer : LR Eeswari, Chorus | Lyrics : P Bhaskaran | Music : K Raghavan
- Nagaram Nagaram
- Singer : KJ Yesudas | Lyrics : P Bhaskaran | Music : K Raghavan