View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാര്‍ത്തിക ദീപം ...

ചിത്രംഋഷ്യശൃംഗന്‍ (1997)
ചലച്ചിത്ര സംവിധാനംസുരേഷ് ഉണ്ണിത്താൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by നാച്ചി മാഹി, nazarmahe2001@gmail.com on March 25, 2010
 കാര്‍ത്തിക ദീപം തേടിയ കണ്ണില്‍ (2)
കാര്‍മുകില്‍ മൂടു പുടം
കാലത്തിന്‍ ബാഷ്പ കണം (കര്‍ത്തിക)
ഓരോ പൂവും ഓരോ രാവും
തീരാ നോവില്‍ തേങ്ങും നെഞ്ചില്‍
തേന്മധുരം പൊഴിയും കനിവേ (കാര്‍ത്തിക

മോഹങ്ങളെല്ലാം പുഴയായി തീര്‍ന്നാല്‍
ദാഹത്തിനര്‍ത്ഥമുണ്ടൊ
സ്നേഹിച്ചതെല്ലാം കതിരായ് തീര്‍ന്നാല്‍
മേഘത്തിനര്‍ത്ഥമുണ്ടോ
ഈ മിഴി നീര്‍ക്കടലിന്‍ നടുവില്‍
ജീവജലം എവിടെ
വഴിയില്‍ തണലായ് തഴുകാന്‍
നിന്നോര്‍മ്മ കൂടെയുണ്ടൊ?
(കാര്‍ത്തിക

തെറ്റിനു മണ്ണില്‍ മാപ്പില്ലെങ്കില്‍
മുറ്റത്തെ മുല്ലയുണ്ടൊ?
അശ്രുവിലുരുകും മനസ്സില്ലെങ്കില്‍
നക്ഷത്ര ദീപമുണ്ടൊ
ഈ എരിതീ മഴയില്‍ സുകൃതം
സ്നേഹവുമായ് വരുമോ
മിഴിനീര്‍ കണമേ പറയൂ
നീയെന്‍റെ ജീവനല്ലേ
(കാര്‍ത്തിക

----------------------------------

Added by devi pillai on June 12, 2010
kaarthikadeepam thediya kannil
kaarmukil moodupadam
kaalathin baashpakanam
oro poovum oro raavum
theeraanovil thengum nenchil
thenmadhuram pozhiyum kanive


mohangalellaam puzhayaay theernnaal
daahathinarthamundo
snehichathellam kathiraay theernnaal
meghathinnarthamundo?
ee mizhineerkkadalin naduvil
jeevajalam evide?
vazhiyil thanalaay thazhukaan
ninnorma koodeyundo?


thettinu mannil maappillenkil
muttathe mullayundo
asruvilurukum manassillenkil
nakshathradeepamundo?
ee eritheemazhayil sukritham
snehavumaay varumo
mizhineer kaname parayoo
neeyente jeevanalle


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്നേഹവാത്സല്യം
ആലാപനം : ജി വേണുഗോപാല്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജോണ്‍സണ്‍
വിഭാവരി രാഗം
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജോണ്‍സണ്‍
കോഴി പൂവന്റെ കോടി അടയാളം
ആലാപനം : ജോണ്‍സണ്‍, സി ഒ ആന്റോ, നടേശ്‌ ശങ്കര്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജോണ്‍സണ്‍
വിജന യാമിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജോണ്‍സണ്‍
കൂഹു കുഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജോണ്‍സണ്‍
കാകാ കള്ളി കാക്കോത്തി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജോണ്‍സണ്‍
ഓം ഗം ഗണപതി (Bit)
ആലാപനം :   |   രചന : പരമ്പരാഗതം   |   സംഗീതം : ജോണ്‍സണ്‍
ഗുരുർ ബ്രഹ്മാ (Bit)
ആലാപനം : സുജാത മോഹന്‍   |   രചന : പരമ്പരാഗതം   |   സംഗീതം : ജോണ്‍സണ്‍