കുങ്കുമമോ ...
ചിത്രം | ലേലം (1997) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | ഔസേപ്പച്ചന്‍ |
ആലാപനം | കെ എസ് ചിത്ര, ബിജു നാരായണന്‍ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by shine_s2000@yahoo.com on May 5, 2009 Kunkumamo nilapuzhayil, sandhya charthiya chandanamo kandunarum nin poomkavilinayil, pathiye viriyum paribhava malaraay.. manjaniyum neyyambaline, vannunarthiya pournamiyo kunju kinakkal koodanayumbol kuliraay pozhiyum paathra mazhayaay.. (Kunkumamo...) kaattiletho kaathara mainakal kaathumoolum yaaminiye aadyamaayen pranaya thadangalil aattuvanjikal pookkumbol vennilaavin thoniyeri virunnuvanna mayilkiliye nin kalamozhiyilalinju njaan.. (Kunkumamo...) vellimegham venpravukalaay peythirangum medukalil maarivillin chillayilazhayittooyal kettum ponveyile ponnilanjikal pootha kodikal poovithal pulpaaya neyyumbol ninmizhi maaril mayangi njaan.. (Kunkumamo...) ---------------------------------- Added by devi pillai on December 24, 2009 കുങ്കുമമോ നിലാപ്പുഴയില്‍ സന്ധ്യചാര്‍ത്തിയ ചന്ദനമോ? കണ്ടുണരും നിന്‍ പൂങ്കവിളിണയില്‍ പതിയെ വിരിയും പരിഭവമലരായ് മഞ്ഞണിയും നെയ്യാമ്പലിനെ വന്നുണര്‍ത്തിയ പൌര്‍ണ്ണമിയോ കുഞ്ഞുകിനാക്കള്‍ കൂടണയുമ്പോള്‍ കുളിരായ് പൊഴിയും പാതിരാമഴയായ് കാറ്റിലേതോ കാതരമൈനകള്‍ കാത്തു മൂളും യാമിനിയെ ആദ്യമായെന്‍ പ്രണയ തടങ്ങളില്‍ ആറ്റുവഞ്ചികള്‍ പൂക്കുമ്പോള്‍ വെണ്ണിലാവിന്‍ തോണിയേറി വിരുന്നുവന്ന മയില്‍ക്കിളിയേ നിന്‍ കളമൊഴിയിലലിഞ്ഞു ഞാന്‍ വെള്ളിമേഘം വെണ്‍പ്രാവുകളായ് പെയ്തിറങ്ങും മേടുകളില്‍ മാരിവില്ലിന്‍ ചില്ലയിലഴയിട്ടൂയല്‍ കെട്ടും പൊന്‍ വെയിലേ പൊന്നിലഞ്ഞികള്‍ പൂത്ത കൊടികള്‍ പൂവിതള്‍ പുല്പായ നെയ്യുമ്പോള്‍ നിന്‍ വിരിമാറില്‍ മയങ്ങി ഞാന്‍ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഉരുകിയുരുകി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- കുങ്കുമമോ II
- ആലാപനം : കെ എസ് ചിത്ര, പി ഉണ്ണികൃഷ്ണൻ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- കുറുമാലി കുന്നിനു
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്‍