Aaariraaro thamarappoomizhi Pootti (Pathos) ...
Movie | Achante Bhaarya (1971) |
Movie Director | Thikkurissi Sukumaran Nair |
Lyrics | Thikkurissi Sukumaran Nair |
Music | V Dakshinamoorthy |
Singers | S Janaki |
Play Song |
Audio Provided by: Sandhya Sasee |
Lyrics
aariraraariraro... aariraraariraro... thaamarappoomizhi poottiyurangu thankakkudame njan thaaraattupaadaam pennaay pirannaalurangaan neram pinne labhikkayillomanakkunje youvanapraayathilethum varekkum avvannam maathappithaakkalkkadheenam kalyaana karmam kazhinjaalavalkku kaanappedum daivam bharthaavu maathram vaadhakyam vannaal makkalkkadheenam na sthree swaathanthryamarhathi penne mottittu nilkkum ninnaashakalellaam pottividaraathe pokum chilappol kettippidicha nin sankalpamellaam kettazhinjoozhiyil veezhum chilappol ethaathakombile munthirikkothine chitham kothichaal bhalamilla kunje pennine srishticha daivamavalkku kanneerumaathram koduthingayachu thaamarapooomizhi poottiyurangu | ആരിരരാരിരാരോ ആരിരാരാരിരാരോ താമരപ്പൂമിഴിപൂട്ടിയുറങ്ങൂ തങ്കക്കുടമേ ഞാന്‍ താരാട്ടു പാടാം പെണ്ണായു് പിറന്നാലുറങ്ങാന് നേരം പിന്നെ ലഭിക്കയില്ലോമനക്കുഞ്ഞേ യൗവ്വനപ്രായത്തിലെത്തുംവരെയ്ക്കും അവ്വണ്ണം മാതാപിതാള്ക്കധീനം കല്യാണകര്മ്മം കഴിഞ്ഞാലവള്ക്കു കാണപ്പെടും ദൈവം ഭര്‍ത്താവു് മാത്രം വാര്‍ദ്ധക്യം വന്നാല്‍ മക്കള്ക്കധീനം നഃ സ്ത്രീ സ്വതന്ത്ര്യമര്‍ഹതി പെണ്ണെ മൊട്ടിട്ടു നില്ക്കും നിന്നാശകളെല്ലാം പൊട്ടിവിടരാതെ പോകും ചിലപ്പോള്‍ കെട്ടിപ്പിടിച്ച നിന് സങ്കല്പമെല്ലാം കെട്ടഴിഞ്ഞൂഴിയില് വീഴും ചിലപ്പോള്‍ എത്താത്തകൊമ്പിലെ മുന്തിരിക്കൊത്തിനെ ചിത്തം കൊതിച്ചാല്‍ ഫലമില്ല കുഞ്ഞേ പെണ്ണിനെ സൃഷ്ടിച്ച ദൈവമവള്‍ക്കു കണ്ണീരു മാത്രം കൊടുത്തിങ്ങയച്ചു താമരപ്പൂമിഴി പൂട്ടിയുറങ്ങു തങ്കക്കുടമേ ഞാന്‍ താരാട്ടു പാടാം |
Other Songs in this movie
- Madhuram madhumadhuram
- Singer : KJ Yesudas | Lyrics : Thikkurissi Sukumaran Nair | Music : V Dakshinamoorthy
- Vaahinee Premavaahinee
- Singer : KJ Yesudas, S Janaki | Lyrics : Thikkurissi Sukumaran Nair | Music : V Dakshinamoorthy
- Varumo Nee Varumo
- Singer : KJ Yesudas, S Janaki | Lyrics : Thikkurissi Sukumaran Nair | Music : V Dakshinamoorthy
- Omanathinkal Kidavo (Bit)
- Singer : | Lyrics : Irayimman Thampi | Music : V Dakshinamoorthy