View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വര്‍ണ്ണമുകില്‍ പാളികളില്‍ ...

ചിത്രംഇഷ്ടദാനം (1997)
ചലച്ചിത്ര സംവിധാനംരമേശ്‌ കുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by vikasvenattu@gmail.com on February 15, 2010

വര്‍ണ്ണമുകില്‍പ്പാളികളില്‍ പൊന്നെഴുതി മായും പകല്‍
നിന്റെ കവിള്‍‌ത്തങ്കത്തട്ടില്‍ മാറ്റു നോക്കുന്നു
മാറ്റേറെ കണ്മണിക്ക്... മാലാഖയാം നിനക്ക്...
പൊന്നേ നിന്നെ നോക്കി സൂര്യന്‍ കണ്ണേ മൂടുന്നു
(വര്‍ണ്ണമുകില്‍)

കല്ലോലമാലകള്‍ക്കുമുത്സവം ഉത്സവം ഉത്സവം
കാശ്മീരകാന്തികള്‍‌തന്‍ മത്സരം മത്സരം മത്സരം
ആനന്ദസന്നിഭം സായന്തനം സഖീ...
നീയും ഞാനുമോമനിക്കും പൂനിലാവിന്‍ പൂമുഖമിതാ
(വര്‍ണ്ണമുകില്‍)

വിണ്ണാട ചാര്‍ത്തിനിന്ന പൂമരം പൂമരം പൂമരം
നിന്‍ തോഴിയായി മാറി രൂപവും ഭാവവും ചേരവേ
പൂവിന്റെ മധുരവും നിന്‍ മാറിന്‍ പുളകവും
ഒന്നുപോലെ വഴിയും രാഗസംഗമത്തിന്‍ ചന്ദ്രികാഭയില്‍
(വര്‍ണ്ണമുകില്‍)

----------------------------------

Added by Susie on March 21, 2010
varnnamukil paalikalil ponnezhuthi maayum pakal
ninte kavil thankathattil maattu nokkunnu
maattere kanmanikku ...maalaakhayaam ninakku
ponne ninne nokki sooryan kanne moodunnu
(varnnamukil)

kallolamaalakalkkumulsavam ulsavam ulsavam
kaashmeera kaanthikalthan malsaram malsaram malsaram
aanandasannibham saayanthanam sakhee
neeyum njaanum omanikkum poonilaavin poomukhamithaa
(varnnamukil)

vinnaada chaarthi ninna poomaram poomaram poomaram
nin thozhiyaayi maari roopavum bhaavavum cherave
poovinte madhuravum nin maarin pulakavum
onnupole vazhiyumn raagasangmathin chandrikaabhayil
(varnnamukil)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കേട്ടു താരാട്ടിന്റെ താളം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : മോഹന്‍ സിതാര
വര്‍ണ മുകില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : മോഹന്‍ സിതാര
പൊന്നും മേടേറി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : മോഹന്‍ സിതാര
കുഞ്ഞാലില പൊന്നാലില
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : മോഹന്‍ സിതാര
ഇളംമഞ്ഞും മുളംകാറ്റും
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : മോഹന്‍ സിതാര