View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തല ചായ്ക്കാന്‍ ...

ചിത്രംഭൂതക്കണ്ണാടി (1997)
ചലച്ചിത്ര സംവിധാനംലോഹിതദാസ്
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംസിന്ധു പ്രേംകുമാർ, ക്രിസ്റ്റഫർ, ശ്രീധർ മുണ്ടങ്ങാട്

വരികള്‍

Added by vikasvenattu@gmail.com on January 30, 2010

തല ചായ്ക്കാനൊരു താഴ്വാരം
നീലാകാശം മണിമേട
ഋതുമതിരാവിനു ഞൊറിഞ്ഞുടുക്കാന്‍
നല്ല വെണ്ണിലാക്കോടിയും മിന്നും താലിയും
(തല)

തൂവല്‍ കുടഞ്ഞു വിണ്ണില്‍പ്പറന്നു
പാടാന്‍ പിറന്ന പൈങ്കിളീ
കരളില്‍ നിറഞ്ഞു മിഴികള്‍ തുളുമ്പി
ഒഴുകുന്നു നിന്‍റെ പാട്ടുകള്‍
കൂടെ പാടാം ഞങ്ങള്‍ സ്നേഹസങ്കീര്‍ത്തനം
കണ്ണില്ലെങ്കിലുമെന്നും കാണും അഴകേ നിന്‍ മുഖം
(തല)

ഇനിയെന്തുവേണമിനിയെന്തുവേണം
കരളിന്‍‍ കുരുന്നു ശാരികേ
പകരുന്നു ഞങ്ങളീ ജന്മമാകെ
ഇനിയെന്തു വേണമോമലേ
നിന്നെ കാണാന്‍ കൊതിയായ് സ്നേഹസൗന്ദര്യമേ
നീയൊന്നു തൊടുമ്പോള്‍
നിനവുകള്‍ നിറയെ കാണാക്കാഴ്ചകള്‍
(തല)


----------------------------------

Added by Kalyani on October 3, 2010

Thalachaaykkaanoru thaazhvaaram
neelaakaasham manimeda
rithumathiraavinu njorinjudukkaan
nalla vennilaakkodiyum minnum thaaliyum..
(thala chaaykkaanoru..)

thooval kudanju vinnilpparannu
paadaan piranna painkili
karalil niranju mizhikal thulumbi
ozhukunnu ninte paattukal
koode paadaam njangal snehasankeerthanam
kannillenkilumennum kaanum azhake nin mugham
(thala chaaykkaanoru..)

iniyenthuvenaminiyenthuvenam..
karalin kurunnu shaarike
pakarunnu njangalee janmmamaake
iniyenthuvenamomale
ninne kaanaan kothiyaay snehasaundaryyame
neeyonnu thodumpol
ninavukal niraye kaanaakkaazhchakal..
(thala chaaykkaanoru..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആശാ മരത്തിന്റെ
ആലാപനം : എം ജി ശ്രീകുമാർ, മിന്‍മിനി   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
അഷ്ട നാഗങ്ങളേ
ആലാപനം : വിദ്യാധരന്‍ മാസ്റ്റർ, സിന്ധു പ്രേംകുമാർ   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
വിഷ്ണു ഭഗവാന്റെ കാരുണ്യം
ആലാപനം : സിന്ധു പ്രേംകുമാർ   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍